സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം

സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. ആലപ്പുഴ കരുമാടി സ്വദേശിസൂരജ് ആണ് മരിച്ചത്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സൂരജ്. ഒരാഴ്ച മുന്‍പ് സൂരജിന് ബന്ധു വീട്ടില്‍ വച്ച് വളര്‍ത്തു നായയുടെ പോറലേറ്റിരുന്നു. അതിനു പിന്നാലെ രണ്ട് ദിവസ കഴിഞ്ഞു സൂരജിന് കടുത്ത പനി ഉണ്ടാവുകയായിരുന്നു.തുടര്‍ന്ന് സൂരജിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇന്ന് രാവിലെയോടെ സൂരജ് മരണപ്പെടുകയായിരുന്നു.

അതേസമയം ഇപ്പോൾ സംസ്ഥാനത്ത് ഇടക്കാലത്തായി പേവിഷ ബാധയേറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയുകയാണ് പതിവ്. ഇപ്പോൾ ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേര്‍ പേവിഷ ബാധയേറ്റ് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം മാത്രം നായയുടെ കടിയേറ്റ് ഒരു ലക്ഷത്തിലേറെ പേര്‍ ചികിത്സ നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.