ബ്ലോക്ക് ചെയ്തപ്പോൾ അൺഫോളോ ആയിപ്പോയതാണ്’; വിവാഹമോചന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് റോബിൻ രാധാകൃഷ്ണൻട

ബ്ലോക്ക് ചെയ്തപ്പോൾ അൺഫോളോ ആയിപ്പോയതാണ്’; വിവാഹമോചന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് റോബിൻ രാധാകൃഷ്ണൻട

ഭാര്യ ആരതിയുമായി വേർപിരിയുകയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകളിൽ പ്രതികരണവുമായി ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. തങ്ങൾക്കിടയിൽ വിവാഹമോചന പ്രശ്നങ്ങളൊന്നുമില്ലെന്നും വഴക്കിനിടെ ഭാര്യയെ ബ്ലോക്ക് ചെയ്തതാണ് സോഷ്യൽ മീഡിയയിലെ അൺഫോളോയ്ക്ക് കാരണമെന്നും റോബിൻ വ്യക്തമാക്കി. സുനിത ദേവദാസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. താനും ആരതിയും വേർപിരിയുകയാണെന്ന തരത്തിൽ വീഡിയോകൾ പ്രചരിച്ചപ്പോൾ അത്ഭുതമാണ് തോന്നിയതെന്ന് റോബിൻ പറഞ്ഞു. തങ്ങൾ എവിടെയും വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾക്ക് പിന്നിലെന്താണെന്ന് മനസിലാകുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. വാർത്തകൾ പുറത്തുവന്ന സമയത്ത് താൻ വർക്കലയിലെ വീട്ടിലും ആരതി എറണാകുളത്തുമായിരുന്നുവെന്നും റോബിൻ പറഞ്ഞു.

സാധാരണ ഭാര്യാഭർത്താക്കന്മാരെപ്പോലെ തങ്ങളും വഴക്കിടാറുണ്ടെന്നും എന്നാൽ എത്ര വലിയ തർക്കമുണ്ടായാലും പിന്നീട് അത് പരിഹരിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. അഞ്ച് വർഷത്തിനിടെ ഇതുവരെ ആരതിയെ ബ്ലോക്ക് ചെയ്തിട്ടില്ലായിരുന്നുവെന്നും ഇത്തവണ വഴക്കിനിടെ അങ്ങനെ സംഭവിച്ചുവെന്നും റോബിൻ പറഞ്ഞു. ബ്ലോക്ക് ചെയ്തതോടെ ഇൻസ്റ്റഗ്രാമിൽ ഓട്ടോമാറ്റിക്കായി അൺഫോളോ ആയെന്നും പിന്നീട് അൺബ്ലോക്ക് ചെയ്ത് വീണ്ടും ഫോളോ ചെയ്തെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട വിവാഹമോചന വാർത്തകൾ പ്രചരിച്ചതായും തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ് അതിന് കാരണമായതെന്നും റോബിൻ സമ്മതിച്ചു.

അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചും പ്രശസ്തി നൽകിയ അനുഭവങ്ങളെക്കുറിച്ചും റോബിൻ സംസാരിച്ചു. അഹങ്കാരം ഒരാളെ എവിടെയും എത്തിക്കില്ലെന്നതിന് തന്റെ ജീവിതം തന്നെ ഉദാഹരണമാണെന്ന് താരം പറഞ്ഞു. ഒന്നുമല്ലാതിരുന്ന തന്നെ നിരവധി ആളുകൾ സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്തപ്പോൾ സ്വാഭാവികമായും ഉള്ളിൽ അഹങ്കാരം വന്നുവെന്നും ആ പ്രശസ്തി താൻ ആസ്വദിച്ചിരുന്നുവെന്നും റോബിൻ തുറന്നുപറഞ്ഞു. ബിഗ് ബോസിന് ശേഷമാണ് തന്റെ ജീവിതം ആകെ മാറിയതെന്നും പുതിയൊരു ജീവിതത്തിലേക്ക് കടന്നപ്പോൾ അടുത്ത സുഹൃത്തുക്കളോ വഴികാട്ടാൻ ഒരു മെന്ററോ ഉണ്ടായിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. വിവാഹമോചന അഭ്യൂഹങ്ങൾക്കിടയിൽ റോബിന്റെ ഈ പ്രതി