
കണ്ണൂര്‍ പഴയങ്ങാടിയിലെ ഒരു മെഡിക്കല്‍ ഷോപ്പിൽ നിന്നും മാറി നല്‍കിയ മരുന്ന് കഴിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഇപ്പോൾ ഗുരുതരാവസ്ഥയിലെന്ന് പരാതി. ഡോക്ടർ കുറിച്ച് നല്‍കിയ മരുന്നിന് പകരം മറ്റൊരു മരുന്ന് അമിത ഡോസില്‍ മെഡിക്കൽ ഷോപ്പുകാർ നല്‍കിയെന്നാണ് വിവരം. കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയിലാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇപ്പോൾ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ തുടരുകയാണ്. കുട്ടിയുടെ കരളിനാണ് രോഗം ബാധിച്ചിരിക്കുന്നത്.
പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മാറി നൽകിയ മരുന്ന് കുഞ്ഞിൻറെ കരളിൻറെ പ്രവർത്തനത്തെ ബാധിച്ചെന്ന് ഡോക്ടർമാർ പറയുന്നു. മാർച്ച് 8 നാണ് പനിയെ തുടർന്ന് കുഞ്ഞ് ചികിത്സ തേടിയത്. ഇപ്പോൾ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരന്റെ സഹോദരന്റെ കുട്ടിയാണ് ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്.











