
ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂർ മന്താരത്തൊടി വീട്ടിൽ ബാലകൃഷ്ണൻ , സദാനന്ദൻ, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ് എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവം ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു. ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി – തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയിൽ ആയിരുന്നു ഇങ്ങനൊരു അപകടം നടന്നിരുന്നത്. തിരുവില്വാമല ഭാഗത്തുനിന്ന് പുഴയിലെ തടയണയിലേക്കിറങ്ങിയ ഉടൻ ദിശതെറ്റി പുഴയിലകപ്പെടുകയായിരുന്നു.
ഈ അപകടത്തിൽ രക്ഷപെട്ടവരെ രക്ഷപെടുത്തിയത്,മറ്റൊരു കാറിലുണ്ടായിരുന്ന ബന്ധുക്കളും,അവിടുള്ള നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്.കാർ വീണ ഭാഗത്ത് പുഴയിൽ അഞ്ചടിയോളം മാത്രമെ വെള്ളമുണ്ടയായിരുന്നുള്ളു. കരയിൽ നിന്ന് ഏകദേശം 30 മീറ്ററോളം ദൂരത്തിലാണ് കാർ പതിച്ചത്. ഈ സംഭവത്തിൽ ,പഴയന്നൂർ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മുൻപും ഈ ഭാഗത്ത് ഇത്തരം അപകടങ്ങൾ നടന്നിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ പറയുന്നത്.











