ഷാൻ റഹ്‌മാൻ 38 ലക്ഷം രൂപ പറ്റിച്ചു,സംഗീത സംവിധായകൻ ഷാനിനെതിരെ വഞ്ചന കേസ്

സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് എറണാകുളം സൗത്ത് പൊലീസ്. കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ച വഴി ഷാന്‍ റഹ്‌മാന്‍ 38 ലക്ഷം രൂപ പറ്റിച്ചുവെന്ന് പ്രോഡക്ഷന്‍ മാനോജരും ഷോ ഡയറക്ടറുമായ നിതുരാജാണ് പരാതി നല്‍കിയത്.ഷാന്‍ റഹ്‌മാനും ഭാര്യ സൈറയ്ക്കുമെതിരെ നിജുരാജ് പരാതി കൊടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ കേസ് എടുത്തതായി എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. ജനുവരി 23നാണ് തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്‌മാന്റെ സംഗീത പരിപാടി നടന്നത്.

ഉയിരേ’ എന്നായിരുന്നു സംഗീത പരിപാടിയുടെ പേര്. ഇതിന്റെ സംഘാടന-നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചത് നിജുരാജിനെയാണ്. 35 ലക്ഷം രൂപയാണ് പരിപാടിക്കായി നിജുരാജ് ചെലവാക്കിയത്. പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസില്‍ കുടുക്കുമെന്ന് ആരോപിച്ചതായും നിജു രാജ് ആരോപിക്കുന്നു.