ഇവരങ്ങനെ സ്‌ക്രീനില്‍ നിറഞ്ഞുനിന്നാല്‍ പിന്നെ മറ്റൊന്നും കാണാന്‍ പറ്റാത്ത അവസ്ഥ!!

നടന്‍ ചെമ്പന്‍ വിനോദ് ജോസ് നിര്‍മിച്ച്, ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ‘അഞ്ചക്കള്ളക്കോക്കാന്‍ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ്. വില്ലന്മാര്‍ നായകന്മാരായി മാറിയ അവസ്ഥയാണ് അഞ്ചക്കള്ളക്കോക്കാന്‍ ആരാധകര്‍ ഏറ്റെടുത്തപ്പോള്‍ സംഭവിച്ചത്. ചിത്രത്തിലെ ഗില്ലാപ്പികളായി പ്രശംസയേറ്റു വാങ്ങുകയാണ് പ്രവീണും മെറിനും.

ചെമ്പന്‍ വിനോദും ലുക്ക്മാനുമാണ് അഞ്ചക്കള്ളക്കോക്കാനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ എന്നിവരും ചിത്രത്തിലുണ്ട്. ഉല്ലാസ് ചെമ്പനും വികില്‍ വേണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചായാഗ്രഹണം ആര്‍മോയും സംഗീതം മണികണ്ഠന്‍ അയ്യപ്പയും എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്തും നിര്‍വ്വഹിച്ചിരിക്കുന്നു.

അഭിനയം കൊണ്ടും പേരു കൊണ്ട് വിസ്മയിപ്പിച്ച ഗില്ലാപ്പികളെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. മുഹിസ് ചാവക്കാട് ആണ് ഗില്ലാപ്പിളെ കുറിച്ച് പറയുന്നത്.
ഒരു പണി പറഞ്ഞിട്ട് അത് നമ്മള്‍ പ്രതീക്ഷിച്ചതിലും ഭംഗിയായാല്‍ നമുക്കുണ്ടാവുന്ന ഒരു സന്തോഷമുണ്ട്…

ആ ഒരു ഫീല് തന്നെയാവും ഇവന്മാരെ വച്ച് സിനിമയെടുക്കുന്ന സംവിധായകരുടെ അവസ്ഥ ഇജ്ജാതി ക്യാരക്ടര്‍ മേക്കിങ്…എജ്ജാതി സ്‌ക്രീന്‍പ്രസന്‍സ്…
ഇവരങ്ങനെ സ്‌ക്രീനില്‍ നിറഞ്ഞുനിന്നാല്‍ പിന്നെ മറ്റൊന്നും കാണാന്‍ പറ്റാത്ത അവസ്ഥ…കള്ള്ഷാപ്പ് സീനൊക്കെ ചുമ്മാ തീ??..
ഗില്ലാപ്പികളെ അവസാനിപ്പിച്ച രീതിയും ഗംഭീരമായിയുന്നു..അങ്ങനെയല്ലാതെ ആ കഥാപാത്രങ്ങളെ കീഴ്‌പ്പെടുത്താനുള്ളത്ര കാലിബര്‍ ഉള്ള മറ്റു കഥാപാത്രങ്ങള്‍ ആ സിനിമയിലില്ലതാനും…

എന്തായാലും ഈ അടുത്ത കാലത് ഇത്രയും റിപീറ്റ് വാല്യൂ ഉള്ള കഥാപാത്രങ്ങളെ കണ്ടിട്ടില്ല
ഗില്ലാപ്പീസ് എന്നുപറഞ്ഞാണ് മുഹിസിന്റെ കുറിപ്പ് അവസാനിക്കുന്നത്.