അമ്മമാർ എപ്പോഴും ഒരുപോലെയാണ് ; അപ്പുവിന്റെയും ഹരിയുടെയും കുഞ്ഞിനൊപ്പം ദേവിയേടത്തി

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന പരമ്പരയിൽ നായികാനായകന്മാരായി എത്തുന്നത് ചിപ്പിയും രാജീവ് പരമേശ്വരനുമാണ്. സാന്ത്വനത്തിലെ അഭിനേതാക്കളെല്ലാം സമൂഹമാധ്യമങ്ങളിലും സജീവമാണ്. അതുകൊണ്ട് തന്നെ താരങ്ങൾ…

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന പരമ്പരയിൽ നായികാനായകന്മാരായി എത്തുന്നത് ചിപ്പിയും രാജീവ് പരമേശ്വരനുമാണ്. സാന്ത്വനത്തിലെ അഭിനേതാക്കളെല്ലാം സമൂഹമാധ്യമങ്ങളിലും സജീവമാണ്.

അതുകൊണ്ട് തന്നെ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം വളരെയധികം സ്വീകാര്യത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്, പരമ്പരയിൽ ഹരിയായി എത്തുന്ന ഗിരീഷ് നമ്പ്യാർ പങ്കുവെച്ച ഒരു ചിത്രമാണ്. അപ്പുവിന്റെയും ഹരിയുടെയും കുഞ്ഞിനേയും എടുത്ത് വെച്ചിരിക്കുന്ന ദേവിയേടത്തിയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ‘അമ്മമാർ എപ്പോഴും ഒരുപോലെയാണ്’. എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഗിരീഷ് കുറിച്ചിരിക്കുന്നത്.

വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒട്ടനവധി മികച്ച കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. ‘ദേവിയേട്ടത്തിയുടെ അപ്പുവിനോട് ഉള്ള കെയറിങ്ങും സ്നേഹവും കാണുമ്പോൾ ശരിക്കും ഒരുപാട് കൊതി തോന്നുന്നുണ്ട് അതുപോലൊരു ഏട്ടത്തിയെ കിട്ടാൻ. വാവ ശരിക്കും അപ്പൂനേയും ഹരിയേട്ടനെയും പോലെ തന്നെയുണ്ട്.’ എന്നാണ് ഒരു കമന്റ്.