ആടുജീവിതത്തിലെ ‘ഹക്കീം’ ഇനി നായകന്‍!! സന്തോഷം പങ്കുവച്ച് പൃഥ്വി

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തിലൂടെ ശ്രദ്ധേയനായ യുവ താരം കെആര്‍ ഗോകുല്‍ നായകനാകുന്നു. ആടുജീവിതത്തിലെ ഹക്കിം എന്ന കഥാപാത്രമായെത്തിയാണ് ഗോകുല്‍ ആരാധക ഹൃദയം കീഴടക്കിയത്. പൃഥ്വിരാജാണ് ഗോകുല്‍ നായകനാകുന്ന സന്തോഷം പങ്കുവച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തിലൂടെ ശ്രദ്ധേയനായ യുവ താരം കെആര്‍ ഗോകുല്‍ നായകനാകുന്നു. ആടുജീവിതത്തിലെ ഹക്കിം എന്ന കഥാപാത്രമായെത്തിയാണ് ഗോകുല്‍ ആരാധക ഹൃദയം കീഴടക്കിയത്. പൃഥ്വിരാജാണ് ഗോകുല്‍ നായകനാകുന്ന സന്തോഷം പങ്കുവച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചാണ് പൃഥ്വി ഗോകുല്‍ നായകനാവുന്ന സന്തോഷമറിയിച്ചത്.

‘മ്ലേച്ഛന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. വിനോദ് രാമന്‍ നായരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സ്ഫുട്‌നിക് സിനിമ എബിഎക്സ് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രീകരിക്കുന്നത്. ഭവേഷ് പട്ടേല്‍, വിനോദ് രാമന്‍ നായര്‍, ആശ്ലേഷ റാവു, അഭിനയ് ബഹുരൂപി, പ്രഫുല്‍ ഹെലോഡ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആടുജീവിതത്തിന് ശേഷം ഗോകുല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘മ്ലേച്ഛന്‍’.

ജൂണില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാഹുല്‍ പാട്ടീല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രദീപ് നായരാണ്. എഡിറ്റര്‍ സുനില്‍ എസ് പിള്ള, ഒറിജിനല്‍ സൗണ്ട്ട്രാക്ക് അഭിനയ് ബഹുരൂപി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ആര്‍ക്കന്‍ എസ് കര്‍മ്മ പ്രൊഡക്ഷന്‍ കമ്പനി. സംഭാഷണങ്ങള്‍ യതീഷ് ശിവാനന്ദന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സ്ലീബ വര്‍ഗീസ്, വരികള്‍ സന്തോഷ് വര്‍മ്മ, ശ്രീജിത്ത് കാഞ്ഞിരമുക്ക്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മഹേഷ് മനോഹര്‍, കോസ്റ്റ്യൂം മേക്കപ്പ് ഡിസൈന്‍ നരസിംഹ സ്വാമി, മാര്‍ക്കറ്റിംഗ് ഹെഡ് സുശീല്‍ തോമസ്, അസോസിയേറ്റ് ഡയറക്ടര്‍ രമേഷ് അമ്മനാഥ്, ശ്രീജിത്ത് ചെട്ടിപ്പാടി, പബ്ലിസിറ്റി ഡിസൈനര്‍ മാ മി ജോ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.