അച്ഛൻ ഒരു നല്ല രാഷ്ട്രീയക്കാരൻ അല്ല, തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ഞാൻ സന്തോഷിച്ച്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സുരേഷ് ഗോപി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇടയ്ക്ക് കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയും രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സുരേഷ് ഗോപി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇടയ്ക്ക് കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയും രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ താരം വീണ്ടും പഴയത് പോലെ സിനിമയിൽ സജീവമായി തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ഒരു നടനായോ രാഷ്ട്രീക്കാരനായോ മാത്രമല്ല, തികഞ്ഞ ഒരു മനുഷ്യസ്നേഹി കൂടിയാണ് താൻ എന്ന് പലപ്പോഴു തെളിയിക്കാറുണ്ട്. ഇല്ലായ്മ്മയും ദാരിദ്രവും മനസ്സിലാക്കി ആളുകളെ സഹായിക്കാൻ എന്നും മുന്നിൽ സുരേഷ് ഗോപി ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു.

എന്നാൽ താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോഴേക്കും താരത്തിന് വിമർശകർ ഉണ്ടായി എന്നതാണ് സത്യം. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് മകനും നടനുമായ ഗോകുൽ സുരേഷ് മുൻപ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഗോകുലിന്റെ വാക്കുകൾ ഇങ്ങനെ, ഒരു നടൻ എന്ന നിലയിൽ ഞാൻ അച്ഛന്റെ വലിയ ഒരു ആരാധകൻ ആണ്. എന്നാൽ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഞാൻ അച്ഛന്റെ ആരാധകൻ അല്ല എന്നാണ് ഗോകുൽ പറയുന്നത്. എന്റെ അച്ഛൻ ഒരു നല്ല രാഷ്ട്രീയക്കാരൻ അല്ല എന്നാണ് ഗോകുൽ പറഞ്ഞത്. അച്ഛന് രാഷ്ട്രീയം അറിയില്ല.

ഇന്ന് നമ്മുടെ രാഷ്ട്രീയക്കാർ ഒരു നൂറു രൂപ പാവങ്ങൾക്ക് കൊടുത്താൽ ആയിരം രൂപ പിരിവ് നടത്തി നേടിയതിന് ശേഷം അതിൽ നിന്നായിരുന്നു നൂറുകൊടുക്കുന്നത് . എന്നാൽ അച്ഛൻ അങ്ങനെ അല്ല. അച്ഛൻ ജോലി ചെയ്തു നൂറു രൂപ സമ്പാദിച്ചത് ബാക്കി കടം കൂടി വാങ്ങിച്ചിട്ട് ആയിരിക്കും പാവങ്ങൾക്ക് ആയിരം രൂപ നൽകുന്നത്. അച്ഛന് ഇന്നത്തെ രാഷ്ട്രീയം അറിയില്ല. അദ്ദേഹത്തെ ആണ് നികുതി പണം തട്ടി എന്നൊക്കെ പറഞ്ഞു ആളുകൾ കള്ളൻ എന്ന് വിളിച്ചത്. സത്യത്തിൽ അച്ഛനെ പോലെ ഒരാളെ സമൂഹം അർഹിക്കുന്നില്ല എന്നും ഗോകുൽ സുരേഷ് അഭിമുഖത്തിനിടയിൽ പറഞ്ഞു.