ഞാൻ ആ കാര്യം കണ്ടുപഠിച്ചത് അച്ഛനിൽ നിന്നും! ഇനിയുമുണ്ട് അദ്ദേഹത്തിൽ നിന്നും കണ്ടുപഠിക്കാൻ, ഗോകുൽ സുരേഷ് 

നടൻ  സുരേഷ് ഗോപിയുടെ പാത പിന്തുടർന്നാണ് മക്കൾ ഗോകുൽ സുരേഷും, മാധവ് സുരേഷും സിനിമയിലേക്ക് എത്തിച്ചേർന്നത്. ഇപ്പോൾ ഗോകുൽ സുരേഷ് തന്റെ അച്ഛൻ സുരേഷ് ഗോപിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആക്കുന്നത്.…

നടൻ  സുരേഷ് ഗോപിയുടെ പാത പിന്തുടർന്നാണ് മക്കൾ ഗോകുൽ സുരേഷും, മാധവ് സുരേഷും സിനിമയിലേക്ക് എത്തിച്ചേർന്നത്. ഇപ്പോൾ ഗോകുൽ സുരേഷ് തന്റെ അച്ഛൻ സുരേഷ് ഗോപിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആക്കുന്നത്. തനിക്ക് സിനിമയിൽ എത്തണമെന്നുള്ള ആഗ്രഹം വന്നപ്പോൾ അച്ഛൻ ഒന്നും പറഞ്ഞിരുന്നില്ല, ആദ്യമൊക്കെ സിനിമക്ക് വേണ്ടി കഥ കേട്ടത് ഞാൻ തന്നെയാണ്, അച്ഛൻ ആ കാര്യത്തിൽ ഒന്നും ഇടപെടില്ല ഗോകുൽ പറയുന്നു.

അച്ഛൻ വളരെ കൃതിനിഷ്ടത ഉള്ള ആളായിരുന്നു, ഒരു ലക്‌ഷ്യം ഉണ്ടെങ്കിൽ അതിനു വേണ്ടി നന്നായി പോരാടണമെന്ന് അച്ഛൻ എപ്പോളും പറയുമായിരുന്നു,അച്ഛന്റെ ഈ വാക്കുകൾ എനിക്കുമിഷ്ടമാണ്, അത് അച്ഛനിൽ നിന്നുമാണ് ഞാൻ കണ്ടുപഠിച്ചത്, ഇനിയും അച്ഛനിൽ നിന്നും ഒരുപാടു കാര്യങ്ങൾ മനസിലാക്കാനുണ്ട്

ബന്ധങ്ങൾ സൂക്ഷിക്കുന്നത് അച്ഛനിൽ നിന്നും കണ്ടുപഠിക്കേണ്ട ഒന്ന് തന്നെയാണ്, ശരിക്കും അച്ഛൻ ബന്ധങ്ങൾക്ക് നല്ല വില കൊടുക്കുന്ന ആളാണ്, അച്ഛനിൽ നിന്നും താൻ വത്യസ്തനാകുന്നത് ഒന്നിൽ മാത്രമാണ്, എനിക്ക് ശരിക്കും വൈരാഗ്യ ബുദ്ധി ഉണ്ട്, അത് മാറ്റണം, അമ്മ ആയിരുന്നു ഞങ്ങളുടെ എല്ലാം ചുമതലയും ഏറ്റെടുക്കുന്ന ആൾ, ഒരിക്കലും ഞങ്ങളുടെ പഠന കാര്യത്തിൽ അവർ ഇരുവരും സമ്മർദ്ദം ചെലുത്താറില്ല ഗോകുൽ സുരേഷ് പറയുന്നു,