കുട്ടികളെ ഓർത്തെങ്കിലും പിരിയാതിരുന്നു കൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട്, വനിത

വിവാദങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന താരമാണ് വനിതാ വിജയകുമാർ. നിരവധി തവണയാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. അതിൽ പ്രധാനമായ ഒന്നാണ് താരം മൂന്ന് വിവാഹം കഴിച്ചു എന്നുള്ളത്. പീറ്ററിനെ ആണ് താരം അവസാനമായി വിവാഹം കഴിച്ചത്.…

വിവാദങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന താരമാണ് വനിതാ വിജയകുമാർ. നിരവധി തവണയാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. അതിൽ പ്രധാനമായ ഒന്നാണ് താരം മൂന്ന് വിവാഹം കഴിച്ചു എന്നുള്ളത്. പീറ്ററിനെ ആണ് താരം അവസാനമായി വിവാഹം കഴിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച് കൊണ്ടായിരുന്നു വനിതയും പീറ്ററും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും വിവാഹത്തിനെതിരെ പീറ്ററുടെ ഭാര്യയും രംഗത്ത് വന്നിരുന്നു. എന്നാൽ അപ്പോഴൊക്കെ പീറ്റർ തന്റെ ഭർത്താവ് ആണെന്ന് വനിതയും വാദിച്ചു. സോഷ്യൽ മീഡിയയിൽ വലിയ വിമര്ശനങ്ങൾ താരത്തിനെതിരെ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും താരം കാര്യമാക്കാതെ തന്റെ വിവാഹജീവിതം ആസ്വദിച്ചിരുന്നു.

എന്നാൽ ആ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. പീറ്ററുമായി മൂന്ന് മാസങ്ങൾക്ക് ഉള്ളിൽ തന്നെ വനിത ബന്ധം വേർപ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വനിതാ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധനേടിയിരിക്കുന്നത് . മൂന്നാമതും വിവാഹ മോചിത ആയതിന് ശേഷം തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ ആ പ്രണയം ബ്രേക്കപ്പ് ആയെന്നു അഭിമുഖത്തിൽ തുറന്നു പറയുകയാണ് വനിതാ. വനിതയുടെ വാക്കുകൾ ഇങ്ങനെ, ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ അതും ബ്രെക്കപ്പ് ആയി. എന്റെ മക്കൾ ആണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ.

മക്കൾക്ക് വേണ്ടിയെങ്കിലും പിരിയാതിരുന്നു കൂടെ എന്ന് പലരും എന്നോട് ചോതിച്ചിട്ടുണ്ട്. ഒരു ടോക്സിക്ക് ബന്ധത്തിൽ പെട്ട് കഴിയുന്നതിനേക്കാൾ നല്ലത് ആ ബന്ധം ഉപേക്ഷിച്ച് കുട്ടികളെ സുരക്ഷിതർ ആയി വളര്ത്തുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി. എന്റെ ഏതു തീരുമാനത്തിലും അവർ എനിക്കൊപ്പം ഉണ്ട്. അവർക്ക് എന്തും എന്നോട് തുറന്നു പറയാനുള്ള സ്വാതന്ത്രം ഉണ്ട്. അവർക്ക് ഒരു പ്രണയ ബന്ധം ഉണ്ടെങ്കിൽ പോലും അവർ എന്നോട് ആണ് ആദ്യം വന്നു പറയുന്നത്. പ്രണയം വേറെ വിവാഹം വേറെ. ആരും ഏഴും വര്ഷം പ്രണയിച്ചിട്ട് വിവാഹം കഴിഞ്ഞു ഒരു വർഷത്തിനിടയിൽ പിരിയുന്നവർ ഉണ്ട്. പ്രണയവും വിവാഹാറും രണ്ടും രണ്ടു ആണ് എന്നുമാണ് വനിതാ പറയുന്നത്.