ഒറ്റപ്പെട്ടുപോയി എന്ന തോന്നൽ തനിക്കൊരിക്കലും ഉണ്ടായിട്ടില്ല, ശാന്തി കൃഷ്ണ

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന താരമാണ് ശാന്തി കൃഷ്ണ. നിദ്ര എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ശാന്തി കൃഷ്ണ. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്ക് ഒപ്പം എല്ലാം മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചു. എന്നാൽ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ഞണ്ടുകളുടെ നാട്ടിലൊരിടവേള എന്ന ചിത്രത്തിൽ കൂടി തിരിച്ച് വരവ് നടത്തിയിരുന്നു. തിരിച്ച് വരവിൽ ‘അമ്മ വേഷങ്ങൾ ആണ് ശാന്തി കൃഷ്ണയ്ക്ക് ലഭിച്ചത്. ഏറ്റവുമൊടുവിൽ കിംഗ് ഓഫ് കൊത്തയിൽ ദുൽഖറിന്റെ അമ്മയായിട്ടാണ് താരം എത്തിയത്.

shanthi-krishna

ജീവിതത്തിൽ പല പ്രതിസന്ധികളിൽ കൂടിയും കടന്ന് പോകേണ്ടി വന്ന ആൾ ആണ് ശാന്തി കൃഷ്ണ. അതിനെ എല്ലാം അതിജീവിക്കാനും താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ താൻ എങ്ങനെയാണു പ്രതിസന്ധികളെ അഭിമുഖീകരിച്ചത് എന്ന് തുറന്നു പറയുകയാണ് ശാന്തി കൃഷ്ണ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ എനിക്ക് ഉണ്ടായിട്ടുണ്ട്. നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു ഇന്നർ സ്ട്രെങ്ത് ഉണ്ട്. നമ്മുടെ സിറ്റുവേഷൻ അനുസരിച്ചാണ് ഈ സ്ട്രെങ്ത് പുറത്ത് വരുന്നത്. അച്ഛന്റെയും അമ്മയുടെയും ഒക്കെ അനുഗ്രഹം  കൊണ്ടാണോ എന്ന് അറിയില്ല ഈ അവസ്ഥകളെ ഒക്കെ തരണം ചെയ്യാൻ എനിക്ക് കഴിഞ്ഞു.

shanthi krishna about education
shanthi krishna about education

ജീവിതത്തിൽ ഒറ്റപ്പെട്ടു പോയി എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ആർക്കായാലും ജീവിതത്തിൽ ഇങ്ങനെയുള്ള സാഹചര്യത്തിൽ കൂടിയൊക്കെ കടന്നു പോകേണ്ടി വന്നേക്കാം. എന്നാൽ അതിനെ നമ്മൾ എങ്ങനെ മറികടക്കുന്നു എന്നതിൽ ആണ് കാര്യം. ജീവിതം നമ്മുടെ കൈകളിൽ അല്ല. നമ്മൾ വിഷമിച്ചിരുന്നാൽ നമുക് മാത്രമാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്. അല്ലാതെ നമ്മൾ വിഷമിച്ചു എന്ന് കരുതി മറ്റാർക്കും ഒരു പ്രശ്നവും ഉണ്ടാകുന്നില്ല എന്നും താൻ ആഗ്രഹിച്ച പോലെയൊന്നുമല്ല തന്റെ ജീവിതം പോയിക്കൊണ്ടിരിക്കുന്നത് എന്നുമാണ് ശാന്തികൃഷ്ണ പറയുന്നത്.