അതിനുള്ള മറുപടി എന്റെ ചിരിയും മൗനവുമാണ്; വിമര്‍ശനങ്ങളെക്കുറിച്ച് ഗോപി സുന്ദര്‍

സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഗായിക അമൃത സുരേഷുമായി ഒന്നിച്ച് ജീവിതം ആരംഭിച്ചതോടെയാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം വീണ്ടും ചര്‍ച്ചയായത്. എ്ന്നാലിപ്പോള്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വിമര്‍ശനങ്ങളെ നേരിടുന്നതിനെക്കുറിച്ചും…

സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഗായിക അമൃത സുരേഷുമായി ഒന്നിച്ച് ജീവിതം ആരംഭിച്ചതോടെയാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം വീണ്ടും ചര്‍ച്ചയായത്. എ്ന്നാലിപ്പോള്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വിമര്‍ശനങ്ങളെ നേരിടുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഗോപി സുന്ദര്‍ മനസ് തുറന്നത്.

സംവിധായകന്‍ പറയുന്നതിന് അനുസരിച്ചാണ് പാട്ടുകള്‍ ചെയ്യുന്നത്. ത്രില്ലര്‍ സിനിമകള്‍ ചെയ്യുമ്പോള്‍ പശ്ചാത്തല സംഗീതം ഏറെ പ്രധാനപ്പെട്ടതാണ്. വ്യത്യസ്തമായാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നതെന്നും എല്ലാം വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും ഗോപി സുന്ദര്‍ പറഞ്ഞു. സമ്മര്‍ദ്ദങ്ങളില്ലാതെ പാട്ട് ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ ഒരു ഗാനമൊക്കെയേ ചെയ്യാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

‘സുഹൃത്തിനെക്കുറിച്ച് ചോദിക്കുമ്പോള്‍ എല്ലാവരും മനസിലൊന്ന് വെക്കും പുറമേ വേറൊന്ന് പറയും. എനിക്ക് സുഹൃത്തുക്കള്‍ വളരെ കുറവാണ്. എപ്പോഴും സൗമ്യതയോടെ പെരുമാറുന്നയാളാണ് ഞാന്‍. ദേഷ്യം വന്നാലും എന്റെ മുഖത്ത് ചിരിയുണ്ടാവും. സൈലന്റ് കില്ലറാണ്, സൗമ്യമായി ചിരിച്ചുകൊണ്ട് തന്നെ കൊല്ലും’ ഗോപി സുന്ദര്‍ പറഞ്ഞു.

വിമര്‍ശകരോടുള്ള മറുപടി എന്റെ ചിരിയും മൗനവുമാണ്. വര്‍ക്കിന്റെ കാര്യങ്ങളെക്കുറിച്ച് മാത്രമേ ഞാന്‍ കേള്‍ക്കാറുള്ളൂ. പേഴ്‌സണല്‍ ലൈഫിലെ കാര്യങ്ങള്‍ പേഴ്സണലായിത്തന്നെ വെക്കാനിഷ്ടപ്പെടുന്നയാളാണ് താനെന്നും ഗോപി സുന്ദര്‍ പറഞ്ഞു.