അമ്മൂമ്മയുടെ പ്രായത്തില്‍ കല്ല്യാണം കഴിച്ചിട്ട് എങ്ങനെ കുട്ടികളുണ്ടാകും! നയന്‍താരയെ അധിക്ഷേപിച്ച് ഡോക്ടര്‍, മറുപടിയുമായി ചിന്മയ്

ഒരാഴ്ചയായി സൈബറിടത്തെ കൈയ്യിലെടുത്തിരിക്കുന്നത് നയന്‍താരയും വിഘ്‌നേഷുമാണ്. ഏഴുവര്‍ഷത്തെ പ്രണയം സഫലമായതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്. മഹാബലിപുരത്ത് നടന്ന അത്യാഢംബര ചടങ്ങില്‍ അനുഗ്രഹവും ആശീര്‍വാദവുമായി തമിഴ്- തെലുങ്ക്- മലയാളം- ഹിന്ദി സിനിമകളിലെ പ്രമുഖരടക്കം എത്തിയിരുന്നു. നവദമ്പതികളുടെ…

ഒരാഴ്ചയായി സൈബറിടത്തെ കൈയ്യിലെടുത്തിരിക്കുന്നത് നയന്‍താരയും വിഘ്‌നേഷുമാണ്. ഏഴുവര്‍ഷത്തെ പ്രണയം സഫലമായതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്. മഹാബലിപുരത്ത് നടന്ന അത്യാഢംബര ചടങ്ങില്‍ അനുഗ്രഹവും ആശീര്‍വാദവുമായി തമിഴ്- തെലുങ്ക്- മലയാളം- ഹിന്ദി സിനിമകളിലെ പ്രമുഖരടക്കം എത്തിയിരുന്നു.

നവദമ്പതികളുടെ ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. അതിനിടയില്‍ ചില ഫോട്ടോകള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകളും നിറഞ്ഞിരുന്നു. അങ്ങനെ വന്ന ഒരു നെഗറ്റീവ് കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. അതിന് ഗായിക ചിന്മയ് നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.

അറിവന്‍പന്‍ തിരുവല്ലവന്‍ എന്ന ഡോക്ടര്‍ ആണ് നയന്‍താരയുടെ വിവാഹത്തെ കുറിച്ച് മോശം കമന്റിട്ടിരിക്കുന്നത്. ആ കമന്റ് സ്‌ക്രീന്‍ ഷോട്ട് എടുത്ത് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് ചിന്മയ് മറുപടി നല്‍കിയിരിക്കുന്നത്. സ്ത്രീവിരുദ്ധമാണ് കമന്റ്. ഒരു ഡോക്ടര്‍ തന്നെ ഇത്തരത്തിലൊരു കമന്റ് എഴുതിയതില്‍ തനിയ്ക്ക് വളരെ അധികം വേദനയുണ്ടെന്നും ചിന്മയ് പറയുന്നു.

നയന്‍താരയുടെ നടിയെന്ന നിലയ്ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് യാതൊരു എതിര്‍ അഭിപ്രായവും ഇല്ല, അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിയ്ക്കുന്നു. എന്നാല്‍ അമ്മൂമ്മയുടെ പ്രായത്തില്‍ കല്യാണം കഴിച്ച് കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം വലിയ തെറ്റാണ്. നാല്‍പതിനോട് അടുക്കുന്ന നയന്‍താര എങ്ങിനെ കുടുംബ ജീവിതം നയിക്കും. എങ്ങിനെ കുട്ടികളുണ്ടാവും. ഇതിന് നയന്‍താരയെ ഐവിഎഫ് സെന്ററുകള്‍ സഹായിക്കേണ്ടി വരും’ എന്ന തരത്തിലാണ് ഡോക്ടര്‍ കമന്റ് ചെയ്തിരിക്കുന്നത്.

ഒരു ഡോക്ടര്‍, അതും മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ തന്നെ ഇത്രയും മോശമായ രീതിയില്‍ കമന്റ് എഴുതിയതിന് എതിരെ ഇതിനോടകം തന്നെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. അതിനിടയിലാണ് ഗായിക ചിന്മയ്‌യുടെ പ്രതികരിച്ചിരിക്കുന്നത്.

ഡോക്ടറുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് തന്റെ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്താണ് ചിന്മയ്‌യുടെ പ്രതികരണം. ‘നമ്മള്‍ മെഡിക്കല്‍ കോളേജുകളിലെ ലിംഗവിവേചനത്തെ കുറിച്ചും സ്ത്രീ ഡോക്ടര്‍മാരും ശസ്ത്രക്രിയാ വിദഗ്ധരും അഭിമുഖീകരിക്കുന്ന ലിംഗവിവേചനത്തെക്കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ സംസാരിയ്ക്കുന്നു, അതിനിടയിലാണ് ഡോക്ടറുടെ ഈ കമന്റ് ഒരു ശ്രദ്ധയില്‍ പെട്ടത്.

ഒരു നടി വിവാഹിതയായി, അതിന് ഈ ഗംഭീര ഡോക്ടര്‍ ഉടന്‍ തന്നെ ഇങ്ങനെ ഒരു കമന്റ് ഇടുന്നു’ ഇത്തരം പ്രൊഫസര്‍മാര്‍ക്കിടയില്‍ നിന്ന് പഠിച്ചുവരുന്ന പെണ്‍ ഡോക്ടര്‍മാര്‍ക്ക് പുരസ്‌കാരം കൊടുക്കണം എന്നും ചിന്മയ് പറയുന്നു.

നയന്‍താര ആരാധകരുടൈ പ്രതിഷേധം ഉയര്‍ന്നതോടെ ഡോക്ടര്‍ തന്നെ മാപ്പ് അപേക്ഷിച്ച് രംഗത്തെത്തി. ആ കമന്റ് കാരണം വേദനിച്ച തന്റെ സുഹൃത്തുക്കളായ സ്ത്രീ ഡോക്ടര്‍മാരോടും നയന്‍താര ഫാന്‍സിനോടും ഡോക്ടര്‍ മാപ്പ് പറഞ്ഞു.

 

താന്‍ ഒരു നയന്‍താര ഫാന്‍ ആണ്, അതിനാലാണ് അവരും ഈ വിഷത്തിലെ ആകുലതകള്‍ പ്രകടിപ്പിച്ചത് എന്നാണ് അറിവന്‍പന്‍ പറയുന്നത്. മാത്രമല്ല, ചിന്മയ് പറഞ്ഞത് പോലൊരു വില്ലന്‍ അല്ല താന്‍ എന്നും ഡോക്ടര്‍ പറയുന്നു.