‘അമൃത സുരേഷ് തീര്‍ത്ഥയാത്ര തുടരുമ്പോള്‍ ഗോപി പുതിയ പ്രണയിനിക്കൊപ്പം’!! ചിത്രം വൈറല്‍

മലയാളത്തിലെയും തെന്നിന്ത്യയിലെയും ശ്രദ്ധേയനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്. പാട്ടിലും വ്യക്തിജീവിതത്തിലും എപ്പോഴും വിവാദങ്ങളുടെ തോഴനാണ് ഗോപി. ആദ്യഭാര്യ പ്രിയയെ വിട്ട് ഗായിക അഭയ ഹിരണ്‍മയിയെ പാര്‍ടണറാക്കി, നീണ്ട ബന്ധത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ്…

മലയാളത്തിലെയും തെന്നിന്ത്യയിലെയും ശ്രദ്ധേയനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്. പാട്ടിലും വ്യക്തിജീവിതത്തിലും എപ്പോഴും വിവാദങ്ങളുടെ തോഴനാണ് ഗോപി. ആദ്യഭാര്യ പ്രിയയെ വിട്ട് ഗായിക അഭയ ഹിരണ്‍മയിയെ പാര്‍ടണറാക്കി, നീണ്ട ബന്ധത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഗായിക അമൃത സുരേഷിന്റെ പങ്കാളിയാക്കിയത്. ഒന്നാംവിവാഹ വാര്‍ഷികവും ആഘോഷമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരെയും ഒന്നിച്ച് എവിടെയും കാണുന്നില്ല. ഇരുവരും പിരിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമൃത ഇപ്പോള്‍ ഒറ്റയ്ക്കുള്ള ആത്മീയ യാത്രയിലാണ്. ഇടവേളയെടുക്കുകയാണെന്ന് അമൃത സോഷ്യലിടത്ത് പങ്കുവച്ചിരുന്നു. അതിനിടെ ഗോപി സുന്ദറിനൊപ്പം മറ്റൊരു പെണ്‍കുട്ടിയും അടുത്തിടെ പോസ്റ്റുകളില്‍ നിറഞ്ഞിരുന്നു. ആ കുട്ടിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ഗോസിപ്പുകള്‍ നിറയുന്നത്.

സ്വിറ്റ്‌സര്‍ലാന്‍ഡിലാണ് ഗോപി അവധി ആഘോഷിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്റ് യാത്രയില്‍ ഗോപി തനിച്ചല്ല എന്ന് വ്യക്തമാണ്. ഗോപി സുന്ദര്‍ പങ്കുവച്ചൊരു ഫോട്ടോയില്‍ ഒരു യുവതിയുമുണ്ട്. മനോഹരമായ മലനിരകള്‍ നോക്കി നില്‍ക്കുന്ന ഗോപി സുന്ദറും യുവതിയുമാണ് ഫോട്ടോയിലുള്ളത്.

ഹൂഡി ധരിച്ചിരിക്കുന്ന യുവതിയുടെ മുഖം വ്യക്തമല്ല. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ യുവതി ആരെന്ന് ചോദ്യവുമായി കമന്റ് ബോക്‌സ് നിറയുകയാണ്. അണ്ണന്റെ സമയം ആണ് അണ്ണാ സമയമെന്നും അണ്ണന്‍ റെക്കോര്‍ഡ് ഇടുമല്ലോ എന്നൊക്കെയാണ് കമന്റുകള്‍. അമൃത സുരേഷ് തീര്‍ത്ഥയാത്ര തുടരുമ്പോള്‍ ഗോപി പുതിയ പ്രണയിനിക്കൊപ്പം എന്നും കമന്റുണ്ട്.

താന്‍ സ്വയം റീച്ചാര്‍ജ് ചെയ്യാനുള്ള യാത്രയിലാണ് എന്ന് അമൃത പോസ്റ്റ് പങ്കുവച്ചിരുന്നു. കാശിയില്‍ അടക്കം പോയതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. 2022ല്‍ ആണ് അമൃതയുമായി താന്‍ പ്രണയത്തിലാണെന്ന് ഗോപി സുന്ദര്‍ പങ്കുവച്ചത്. ഇതിനിടെ ആണ് ഗോപിയും അമൃതയും തമ്മില്‍ പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകളും നിറഞ്ഞു. ഇരുവരും പരസ്പരം ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്തതും പ്രണയ പോസ്റ്റ് നീക്കം ചെയ്തതും ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഇക്കാര്യത്തില്‍ രണ്ടുപേരും പ്രതികരിച്ചിട്ടില്ല.