ജീവിതത്തിൽ ആദ്യമായിട്ടാണ് എനിക്ക് പുറകോട്ട് പോകാൻ തോന്നുന്നത്, സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ഗരുഡൻ ഇപ്പോൾ തിയേറ്ററിൽ വിജയകരമായി പ്രദർശനം നടത്തി വരുകയാണ്. എങ്ങും ഹൗസ് ഫുൾ ഷോകളോട് കൂടിയാണ് ചിത്രം പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്നത്. കുറച്ച് നാളുകൾക്കു ശേഷമാണ് ഒരു സുരേഷ് ഗോപി ചിത്രം ഇത്രയേറെ പ്രേക്ഷക സ്വീകാര്യത നേടുന്നത്. സുരേഷ് ഗോപിയുടെ പണ്ടത്തെ പ്രതാപ കാലം തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ എന്ന് നിസംശയം പറയാം. എന്നാൽ ഇപ്പോൾ കഴിഞ്ഞ നവംബർ ഒന്നിന് ആണ് സുരേഷ്‌ ഗോപിയുടെ ഫാൻസ്‌ ഷോ നടന്നത്. മൈൽസ്റ്റോൺ മേക്കേഴ്സ് ആണ്സു രേഷ് ഗോപിയുടെ ഫാൻസ് മീറ്റ് നടത്തിയിരിക്കുകയാണ്. ജസ്റ്റ് റിമംബർ ദാറ്റ് എന്ന് പേരിട്ടിരിയ്ക്കുന്ന ഷോ നവംബർ 1 നാണ് നടന്നത്.

ഈ ഷോയിൽ സുരേഷ് ഗോപിയുടെ പഴയ സിനിമകളുടെ പാട്ടുകളും ഡയലോഗുകളും എല്ലാം കോർത്തിണക്കി കൊണ്ട് ഒരു ട്രിബ്യൂട്ട് പോലെ ചെയ്തിരുന്നു. ഇത് സുരേഷ് ഗോപിയും കണ്ടിരുന്നു. എന്നാൽ ഇപ്പോൾ ഇത് കണ്ടതിന് ശേഷം സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇതൊക്ക്കെ കാണുമ്പോൾ തനിക് പഴയ കാലത്തിലേക്ക് തിരിച്ച് പോകാൻ തോന്നുന്നു എന്നാണ് സുരേഷ് ഗോപി പറയുന്നത്. ജീവിതത്തിൽ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്ന ആൾ ആണ് താൻ എന്ന് ഒരിക്കൽ പോലും പിന്നിലേക്ക് പോകാൻ ആഗ്രഹിച്ചിട്ടില്ല എന്നും എന്നാൽ ഇത് കണ്ടപ്പോൾ ജീവിതത്തിൽ ആദ്യമായി പിന്നിലേക്ക് പോകണമെന്ന് താൻ ആഗ്രഹിക്കുന്നു എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

അതെ സമയം സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന തരത്തിൽ ഉള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച് നടക്കുകയാണ്. ഈ വിഷയത്തിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാധ്യമ പ്രവർത്തക നിയമപരമായി മുന്നോട്ട് പോകുകയായിരുന്നു. നിരവധി പേരാണ് സുരേഷ് ഗോപിയെ പിന്തുണച്ചും പ്രതികൂലിച്ചുമെല്ലാം മുന്നോട്ട് വരുന്നത്. എന്നാൽ സുരേഷ് ഗോപിയുടെ രാഷ്ട്രീയമാണ് താരത്തിന് ഇത്തരത്തിൽ ഹേറ്റേഴ്സിന്റെ കൂട്ടുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെ ഉള്ള സംസാരവും.