മോഹന്‍ലാല്‍ എന്ന നടന്‍ എന്നെപ്പോലുള്ള പ്രേക്ഷകരെ ചതിച്ചിട്ടുണ്ട്..! ആരാധകന്റെ കുറിപ്പ്..!

കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയുടെ ജന്മദിനം.. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ജന്മദിനം ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.…

കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയുടെ ജന്മദിനം.. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ജന്മദിനം ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ ആദ്യമായി കണ്ട സിനിമ ചന്ദ്രലേഖ ആണെന്നും വളര്‍ന്നതിനൊപ്പം അദ്ദേഹത്തോടുള്ള ആരാധനയും വര്‍ദ്ധിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ രാഗീത് ആര്‍ ബാലന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

സിനിമയോട് പ്രണയം തോന്നാനും സിനിമ സ്വപ്‌നം കാണാനും സിനിമയ്‌ക്കൊപ്പം സഞ്ചരിക്കാനും തന്നെ പ്രേരിപ്പിച്ചത്, ലാലേട്ടനാണെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തിന്റെ ഓരോ സിനിമകളും തനിക്ക് ആവേശമായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. പല സിനിമകളിലൂടെയും വിസ്മയിപ്പിച്ച മോഹന്‍ലാല്‍ ചില സിനിമകളിലൂടെ നിരാശപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ തുറന്ന് പറയുന്നത്.

 

എന്നിട്ടും പരാതിയില്ലാതെ അടുത്ത സിനിമയ്ക്കായി കാത്തിരുന്നു. അദ്ദേഹത്തിന്റെ സിനിമയിലെ പരാജയങ്ങളെയും വിജയങ്ങളേയും ഉള്‍ക്കൊള്ളാനാണ് രാഗീതിലെ ആരാധകന്‍ ശ്രമിച്ചത്. ഒരു സിനിമ കാണാന്‍ പോയാല്‍ അത് കണ്ട് തീരുന്നത് വരെ ലാലേട്ടന്‍ സ്‌ക്രീനില്‍ തരുന്നത് ഒരുതരം ലഹിരായാണെന്ന് ഇദ്ദേഹം പറയുന്നു. സാധാരണക്കാര്‍ക്ക് ഈ നടന വിസ്മയം ഇന്നും ഒരു വികാരമാണ്. സാധാരണക്കാര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇന്നും കരുത്തോടെ മനസ്സുകളില്‍ നില നില്‍ക്കുന്നുണ്ട്.

എന്നാല്‍ പലപ്പോഴും ചില സിനിമകളിലൂടെ തന്നെപോലുള്ള പ്രേക്ഷകരെ ചതിച്ചിട്ടുണ്ട് എന്നാണ് കുറിപ്പില്‍ പറയുന്നത്. സിനിമാ പ്രേമികളെ നിര്‍മ്മാതാക്കള്‍ ഒരിക്കലും വില കുറച്ച് കാണരുത് എന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

നല്ല സിനിമകള്‍ ഇറങ്ങാത്തത് കൊണ്ടാണ് മിമിക്രിയ്ക്ക് കൈ അടിക്കുന്നത്. ഇപ്പോഴും നല്ല സിനിമകള്‍ക്കായി കാത്തിരിക്കുന്നു എന്നും കുറിപ്പില്‍ പറയുന്നു.