കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പ്രണയം വെളിപ്പെടുത്തി നടി ഗോപിക രമേശ്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ സ്റ്റെഫി എന്ന കഥാപാത്രം ചെയ്ത് പ്രേക്ഷകരുടെ ശ്രദ്ധ നേടിയാ നടിയാണ് ഗോപിക രമേശ്. ചിത്രത്തില്‍ ഒട്ടും റൊമാന്റിക് അല്ലാത്ത സ്റ്റെഫി എന്ന കഥാപാത്രമായാണ് ഗോപിക എത്തുന്നത്. എന്നാല്‍ റിയല്‍…

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ സ്റ്റെഫി എന്ന കഥാപാത്രം ചെയ്ത് പ്രേക്ഷകരുടെ ശ്രദ്ധ നേടിയാ നടിയാണ് ഗോപിക രമേശ്. ചിത്രത്തില്‍ ഒട്ടും റൊമാന്റിക് അല്ലാത്ത സ്റ്റെഫി എന്ന കഥാപാത്രമായാണ് ഗോപിക എത്തുന്നത്. എന്നാല്‍ റിയല്‍ ലൈഫില്‍ താരം സ്റ്റെഫിയെ പോലെ അല്ലയെന്ന് തെളിയിക്കുകയാണ്.

https://www.instagram.com/p/CZ_TxnfMGw3/?utm_source=ig_embed&ig_rid=a4500981-8f06-470f-9cfb-44ad6240bfb7

വാലന്റൈന്‍സ് ദിനത്തില്‍ തന്റെ പ്രണയത്തെ തുറന്നു കാണിച്ചിരിക്കുകയാണ് ഗോപിക. കാമുകനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. എപ്പോഴാണ് പ്രപ്പോസ് ചെയ്യുകയെന്നും ഒരു വര്‍ഷത്തോളമായെന്നുമുള്ള ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ഗോപികയുടെ പോസ്റ്റ്. പ്രണയിതാവിന്റെ മുഖം വെളിപ്പെടുത്താത്ത ചിത്രമാണ് ഗോപിക പങ്കുവച്ചത്. എന്നാല്‍ പ്രണയിതാവ് ആരാണെന്നും എന്തു ചെയ്യുകയാണെന്നുമൊക്കെ ഗോപികയുടെ ആരാധകര്‍ കണ്ടെത്തി കഴിഞ്ഞു.

https://www.instagram.com/reel/CUT4YMeDkpD/?utm_source=ig_embed&ig_rid=90b4ae61-c44a-45cb-8623-ce7877b37f99

ഹരികൃഷ്ണന്‍ എന്നാണ് കാമുകന്റെ പേര്. ഡാന്‍സറായ ഹരികൃഷ്ണനൊപ്പം മുന്‍പും നിരവധി വിഡിയോകളും ചിത്രങ്ങളുമാണ് ഗോപിക പങ്കുവച്ചിട്ടുള്ളത്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ക്ക് പുറമേ ‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.