‘ടോയ്‌ലറ്റില്‍ അഞ്ച് മിനുട്ട് ചിലവഴിച്ചു, ഡോക്ടറെ വലിച്ചിഴച്ച് കല്ലുകൊണ്ട് നെറ്റിയില്‍ ഇടിച്ച് കാലുകള്‍ അടിച്ചുപൊട്ടിച്ചു’-കുറിപ്പ്

പനി ബാധിച്ച അമ്മയ്ക്ക് ചികിത്സ നല്‍കാന്‍ വൈകി എന്നാരോപിച്ച് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റിലായിരുന്നു കഴിഞ്ഞ ദിവസം. അടൂര്‍ ട്രാഫിക് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഓയായ നൂറനാട് എരുമക്കുഴി പുത്തന്‍…

പനി ബാധിച്ച അമ്മയ്ക്ക് ചികിത്സ നല്‍കാന്‍ വൈകി എന്നാരോപിച്ച് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റിലായിരുന്നു കഴിഞ്ഞ ദിവസം. അടൂര്‍ ട്രാഫിക് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഓയായ നൂറനാട് എരുമക്കുഴി പുത്തന്‍ വിളയില്‍ രതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നൂറനാട് പാറയില്‍ ജങ്ഷനിലെ മാതാ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം കാഞ്ഞിരംകുളം തന്‍ പൊങ്കാല ശിവക്ഷേത്രത്തിന് സമീപം ത്രയംബകം വീട്ടില്‍ ഡോ. വെങ്കിടേഷിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഇപ്പോഴിതാ സംഭവത്തില്‍ കുറിപ്പുമായി ഡോ. സുല്‍ഫി നൂഹു രംഗത്തെത്തിയിരിക്കുകയാണ്.

കുറിപ്പ് വായിക്കാം;

വലതുകാല്‍ തള്ളവിരലില്‍ പൊട്ടല്‍. കാലിലെ മറ്റൊരു വിരലിന് പൊട്ടല്‍. നെറ്റിയില്‍ 8 തയ്യല്‍. ആശുപത്രി ജീവനക്കാരോട് അസഭ്യവര്‍ഷം നടത്തിയത് എന്തിനാണെന്ന് ചോദിച്ചതിന് ഡോക്ടറെ വലിച്ചിഴച്ച് കല്ലുകൊണ്ട് നെറ്റിയില്‍ ഇടിച്ച് കാലുകള്‍ അടിച്ചുപൊളിക്കുന്നു.

നൂറനാട് മാതാ ആശുപത്രിയില്‍ ഡ്യൂട്ടി എടുക്കുന്നതിനിടയില്‍ അത്യാഹിത വിഭാഗത്തിന് തൊട്ടടുത്ത ടോയ്ലറ്റില്‍ ഒരഞ്ചു മിനിറ്റ് ചിലവഴിച്ചതിനാണ് ഈ ആക്രമണം. ഡോക്ടര്‍ ചികിത്സിക്കാന്‍ വൈകിയെത്ര!

ഡോ. വെങ്കിടേഷ് ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍. ആക്രമണപരമ്പര അനസ്യൂതം. ഫോട്ടോയും ചികിത്സ രേഖയും സമ്മതപ്രകാരം പോസ്റ്റ് ചെയ്യുന്നു.

https://www.facebook.com/drsulphi.noohu/posts/5503910136292328