പ്ലേയ് ബട്ടൺ കാത്തിരുന്ന ഗൗരിക്ക് കിട്ടിയത് ടെഡി ബിയർ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പൗർണ്ണമി തിങ്കൾ എന്നാ പരമ്പരയിൽ കൂടി പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയ താരമാണ് ഗൗരി കൃഷ്ണൻ.  പരമ്പര കുറച്ച് നാളുകൾക്ക് മുൻപാണ് അവസാനിച്ചത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ…

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പൗർണ്ണമി തിങ്കൾ എന്നാ പരമ്പരയിൽ കൂടി പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയ താരമാണ് ഗൗരി കൃഷ്ണൻ.  പരമ്പര കുറച്ച് നാളുകൾക്ക് മുൻപാണ് അവസാനിച്ചത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗൗരിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. വിവാഹിത ആയതോടെ കുറച്ച് നാളുകളായി അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോഴിതാഅത്തരത്തിൽ ഗൗരിയുടെ യൂട്യൂബ് ചാനലിൽ വന്ന ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് ആണ് ഗൗരിയുടെ യൂട്യൂബ് ചാനൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി കിട്ടുന്ന പ്ലേയ് ബട്ടനുവേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു ഗൗരി. എന്നാൽ ഒരു പ്രാങ്ക് വിഡിയോയിൽ കൂടിയാണ് ഗൗരിക്ക് ഭർത്താവ് പ്ലേയ് ബട്ടൺ കൊടുക്കുന്നത്. അതിന്റെ വിഡിയോ ആണ് താരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. സിൽവർ പ്ലേയ് ബട്ടൺ എന്ന് പറഞ്ഞാണ് ഗൗരിയുടെ ഭർത്താവ് ആദ്യം ഒരു ഗിഫ്റ്റ് ബോക്സ് കൊണ്ട് വരുന്നത്.

എന്നാൽ ബോക്സ് തുറന്നു നോക്കുന്ന ഗൗരി കാണുന്നത് ഒരു ടെഡി ബിയറിനെ ആണ്. ഇത് കാണുന്ന ഗൗരി ഒരു നിമിഷം ഞെട്ടുന്നുണ്ട്. എന്നിട്ട് സിൽവർ ബട്ടന് പകരം ക്യാമറക്കാർ ഇതാണോ തന്നത് എന്ന് ഭർത്താവിനോട് ചോതിക്കുന്നുണ്ട്. അപ്പോഴേക്കും ഒളിച്ച് വെച്ചിരിക്കുന്ന ക്യാമറ ഭർത്താവ് ഗൗരിക്ക് കാണിച്ച് കൊടുക്കുന്നതും ഗൗരി അത്ഭുതപ്പെട്ടു നിൽക്കുന്നതും വിഡിയോയിൽ കാണാം. പിന്നീട് ഒളിച്ച് വെച്ചിരിക്കുന്ന സിൽവർ പ്ലേയ് ബട്ടൺ ഗൗരിക് ഭർത്താവ് കൊടുക്കുന്നതും വിഡിയോയിൽ കാണാം.