പ്രണയമുണ്ടായിരുന്നു , അത്ര എളുപ്പമല്ലെന്ന് മനസിലായത് അതിനു ശേഷമാണ് – ഗ്രേസ് ആന്റണി

ഒമർ ലുലു ചിത്രം ഹാപ്പി വെഡിങ്ങിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഗ്രേസ് ആന്റണി. തുടർന്ന് ഫഹദ് ഫാസിൽ ചിത്രം കുമ്പളങ്ങി നെറ്റ്സിൽ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു…

ഒമർ ലുലു ചിത്രം ഹാപ്പി വെഡിങ്ങിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഗ്രേസ് ആന്റണി. തുടർന്ന് ഫഹദ് ഫാസിൽ ചിത്രം കുമ്പളങ്ങി നെറ്റ്സിൽ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ മികച്ച ചിത്രങ്ങളിൽ അഭിനയിക്കുവാൻ താരത്തിന് കഴിഞ്ഞു. ഇന്നിപ്പോൾ നിവിൻ പൊളി നായകനായി എത്തുന്ന കനകം കാമിനി കലഹം എന്ന ചിത്രമാണ് ഗ്രേസിന്റെതായി പുറത്തിറങ്ങാനുള്ളത്.വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. കോമഡി ഫാമിലി എന്റെർറ്റൈനെർ ജോണറിലുള്ള ചിത്രത്തിനായി അക്ഷമയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്നിപ്പോൾ താരം തന്റെ പ്രണയത്തെ കുറിച്ചൊക്കെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. “ചെറുപ്പം മുതൽ അഭിനയ മോഹം കൊണ്ടുനടന്നിരുന്നതിനാൽ സിനിമ എന്നും മനസിലുണ്ടായിരുന്നു.അഭിനയം അത്ര എളുപ്പം സാധിക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിഞ്ഞത് കുമ്പളങ്ങിയിൽ എത്തിയശേഷമാണ്. നല്ല കഥാപാ​ത്രങ്ങൾ ചെയ്യണമെന്നാണ് ആ​ഗ്രഹം. പ്രണയമുണ്ടായിരുന്നു. സത്യസന്ധമല്ലെന്ന് തോന്നിയതുകൊണ്ട് വേണ്ടെന്നുവെച്ചു.” എന്നായിരുന്നു ഗ്രേസിന്റെ വാക്കുകൾ. ഒപ്പം തന്നെ അടുത്തിടെ കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഒരു ചെറു ഹ്രസ്വ ചിത്രവും ​ഗ്രേസ് സംവിധാനം ചെയ്തിരുന്നു. വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ലഭിക്കാറുള്ളത്.