‘വാപ്പയെന്താ കോമഡി പറയുകയാണോ, ആ കുട്ടി അതിനു സമ്മതിക്കുമോ?’, ഫഹദ്-നസ്രിയ വിവാഹത്തെ കുറിച്ച് ഫാസിൽ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദും നസ്രിയയും. ബാംഗ്ലൂർ ഡെയ്‌സിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പരസ്പരം പ്രണയം തുറന്ന് പറയുന്നത്. തുടർന്ന് ആ ബന്ധം വിവാഹത്തിലേക്കും എത്തുകയായിരുന്നു. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ട്…

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദും നസ്രിയയും. ബാംഗ്ലൂർ ഡെയ്‌സിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പരസ്പരം പ്രണയം തുറന്ന് പറയുന്നത്. തുടർന്ന് ആ ബന്ധം വിവാഹത്തിലേക്കും എത്തുകയായിരുന്നു. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിന്ന നസ്രിയ തന്റെ തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോൾ തെലുങ്ക് സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് നസ്രിയ. ഇന്നിപ്പോൾ ഫഹദിന്റെ അച്ഛൻ സംവിധായകൻ ഫാസിൽ ഫഹദിന്റെയും നസ്രിയയുടെയും വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ഒരു അഭിമുഖത്തിനിടയിലാണ് ഫാസിൽ ഇക്കാര്യം പറയുന്നത്. “ടിവി ഷോകളിലും ചില സിനിമയുടെ പൂജ സമയങ്ങളിലും നസ്രിയയെ കണ്ടിട്ടുണ്ട്. അങ്ങനെയെപ്പോഴോ ആണ് ഷാനുവിന് നസ്രിയയെ ആലോചിച്ചാലോ എന്ന ചിന്ത വരുന്നത്. ഷാനുവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഉള്ള മറുപടി തന്നെയാണ് നൽകിയത്. ‘നമുക്ക് പരിചയം ഉള്ള കുട്ടിയെപ്പോലെ തോനുന്നു’ എന്ന മറുപടിയാണ് ഷാനു നൽകിയത്. നസ്രിയയുടെ മാതാപിതാക്കൾക്കും സന്തോഷം. ഫർഹാന്റെ മറുപടിയാണ് കൂടുതൽ ഇഷ്ടം ആയത്. ഷാനൂന് നസ്രിയയെ ആലോചിച്ചാലോ എന്ന് ചോദിച്ചപ്പോൾ വാപ്പയെന്താ കോമഡി പറയുകയാണോ, ആ കുട്ടി അതിനു സമ്മതിക്കുമോ എന്നായിരുന്നു മറുപടി.അതോടെ ഒരു കാര്യം മനസിലായി, നസ്രിയയെ ആലോചിച്ചതിൽ ആരും കുറ്റം പറയില്ല എന്ന്. ക്യൂട്ട് ആയ ഇന്റലിജസ് ആ കുട്ടിക്കുണ്ട്. ഏതു കാര്യവും വളരെ പോസിറ്റീവ് ആയിട്ടാണ് നസ്രിയ കൈകാര്യം ചെയ്യുക. പലസമയത്തും നസ്രിയയുടെ പോസിറ്റീവ് ചിന്ത കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട്. ഷാനുവിന്റെ ഒരു സിനിമയിൽ ബൈക്ക് സ്റ്റാർട്ട് ആകുന്ന സീൻ റീ ടെക്ക് ചെയ്യേണ്ടി വന്നു. ഇക്കാര്യം ഉമ്മ നസ്രിയയോട് പറഞ്ഞപ്പോൾ അയ്യേ അതിനു എന്തിനു വിഷമിക്കണം എന്ന മറുപടി ആയിരുന്നു നസ്രിയ നൽകിയത്.” ഫാസിലിന്റെ ഈ വാക്കുകൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.