അച്ഛനൊപ്പം വാക്കറില്‍ സുഖിച്ചിരുന്ന് ദ്വിജ കീര്‍ത്തി!!! ക്യൂട്ട് വീഡിയോയുമായി ഗിന്നസ് പക്രു

മലയാളത്തിലെ പ്രിയ താരമാണ് ഗിന്നസ് പക്രു. തന്റെ ഉയരമില്ലായ്മയെ ഉയരമാക്കി വിജയങ്ങള്‍ രചിച്ചിരിക്കുകയാണ് പക്രു. സിനിമാ ലോകത്ത് പ്രതിസന്ധികള്‍ കടന്ന് തന്റേതായ ഇടം കണ്ടെത്തി, ആരാധക മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. ഈ വര്‍ഷമാണ് താരം…

മലയാളത്തിലെ പ്രിയ താരമാണ് ഗിന്നസ് പക്രു. തന്റെ ഉയരമില്ലായ്മയെ ഉയരമാക്കി വിജയങ്ങള്‍ രചിച്ചിരിക്കുകയാണ് പക്രു. സിനിമാ ലോകത്ത് പ്രതിസന്ധികള്‍ കടന്ന് തന്റേതായ ഇടം കണ്ടെത്തി, ആരാധക മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. ഈ വര്‍ഷമാണ് താരം രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ചത്. രണ്ട് പെണ്‍മക്കളാണ് താരത്തിന്.

മാര്‍ച്ചിലാണ് പക്രു വീണ്ടും അച്ഛനായത്. ദ്വിജ കീര്‍ത്തി എന്നാണ് രണ്ടാമത്തെ മകളുടെ പേര്. മൂത്തമകള്‍ ജനിച്ച് പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രണ്ടാമത്തെ കുഞ്ഞ് എത്തിയത്. രണ്ടു മക്കള്‍ക്കുമൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് മകള്‍ എത്തിയ സന്തോഷം പങ്കിട്ടത്. ചേച്ചിയമ്മ എന്നു പറഞ്ഞായിരുന്നു പോസ്റ്റ്.

കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരം പങ്കിടാറുണ്ട്. അടുത്തിടെ ചോറൂണിന്റെ വിശേഷങ്ങളും പങ്കുവച്ചിരുന്നു. ചോറ്റാനിക്കര അമ്മയുടെ നടയില്‍ വെച്ചായിരുന്നു കുഞ്ഞിന്റെ ചോറൂണ്. ഇപ്പോഴിതാ കുഞ്ഞിന്റെ മനോഹരമായ ഒരു വിഡിയോയാണ് പക്രു പങ്കിട്ടിരിക്കുന്നത്.

”എന്റെ ദ്വിജ കുട്ടിയുടെ കൂടെ” എന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചത്. മകളെ വാക്കറില്‍ ഇരുത്തി തള്ളി കൊണ്ടുപോകുന്ന പക്രുവാണ് വീഡിയോയിലുള്ളത്. അച്ഛനൊപ്പം ആസ്വദിക്കുകയാണ് കുഞ്ഞ് ദ്വിജ. വീഡിയോയില്‍ ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജിയും ചേര്‍ത്തിട്ടുണ്ട്.

കുഞ്ഞിന്റ ക്യൂട്ട് ആയ ഭാവങ്ങളും കുഞ്ഞിനെ ചിരിപ്പിക്കാനുള്ള പക്രുവിന്റെ ശ്രമങ്ങളാണ് വീഡിയോയിലുള്ളത്. അച്ഛനും മകളും ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നുമുണ്ട്. നിരവധ പേരാണ് വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിക്കുന്നത്. സുന്ദരി വാവയെന്നും ക്യൂട്ട് വാവ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍ നിറയുന്നത്.