ഗുണകേവിലെ സാഹസിക ഷൂട്ടിംഗ് ഇങ്ങനെ, വീഡിയോ

യുവതാരനിരയെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്. വലിയ പ്രീ ഹെപ്പൊന്നുമില്ലാതെയെത്തിയ ചിത്രം വന്‍ വിജയമാണ് ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്. യഥാര്‍ഥ അതിജീവനത്തിന്റെ കഥയാണ് ചിദംബരം മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ…

യുവതാരനിരയെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്. വലിയ പ്രീ ഹെപ്പൊന്നുമില്ലാതെയെത്തിയ ചിത്രം വന്‍ വിജയമാണ് ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്. യഥാര്‍ഥ അതിജീവനത്തിന്റെ കഥയാണ് ചിദംബരം മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ അവതരിപ്പിച്ചത്. സാഹസികത നിറഞ്ഞ ജീവിതത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ജീവന്‍ കൊടുത്ത് പ്രിയ സുഹൃത്തിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നതാണ് ചിത്രത്തിന്റെ കഥ.

ഗുണകേവ്‌സ് ആണ് ചിത്രത്തിന്റെ ശ്രദ്ധേയമായ ലൊക്കേഷന്‍. അതുകൊണ്ട് തന്നെ വളരെ സാഹസികത നിറഞ്ഞതായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗും. പെരുമ്പൂരിലെ ഒരു ഗോഡൗണില്‍ സെറ്റിട്ടാണ് ഗുണ കേവ് ഒരുക്കിയത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരിയാണ് യഥാര്‍ഥത്തിനെ വെല്ലുന്ന സെറ്റിട്ടത്.

ഇപ്പോഴിതാ, സാഹസികത നിറഞ്ഞ ഗുണാ കേവിലെ ഷൂട്ടിംഗിന്റെയും സെറ്റിന്റെയും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. 4 കോടി മുടക്കിയാണ് സെറ്റ് ഒരുക്കിയത്. ചിത്രീകരണം കഴിഞ്ഞതോടെ സെറ്റ് അഴിച്ച് മാറ്റുകയും ചെയ്തു. സിനിമ കണ്ടതിന് ശേഷം നിരവധി പേരാണ് സെറ്റിനെ കുറിച്ച് പറയുന്നത്.

ഗുണാ കേവിലെ ഭീമാകാരമായ കുഴി ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. ഇവ ഷൂട്ട് ചെയ്ത രീതിയാണ് പുറത്തുവന്നിരിക്കുന്നത്. ഷൈജു ഖാലിദിന്റെ നേതൃത്വത്തിലുള്ള ക്യാമറ ടീമിന്റെ കൃത്യമായ പദ്ധതിയായിരുന്നു സിനിമയിലെ ഭയാനകമായ ഓരോ ദൃശ്യങ്ങളും പകര്‍ത്തിയത്. കസ്റ്റമൈസ് ചെയ്ത 20 അടിയുടെ മൊട്ടൊറൈസ്ഡ് ടെലിസ്‌കോപ്പിക് വെര്‍ട്ടിക്കല്‍ സ്ലൈഡറാണ് ഉപയോഗിച്ചത്. സൗബിന്റ കണ്ണിലൂടെ കാണുന്ന ഗുഹയുടെ കാഴ്ചകളെല്ലാം ഈ റിംഗിന്റെ സഹായത്തോടെയായിരുന്നു ഒരുക്കിയത്.

രണ്ട് മാസത്തോളം സമയമെടുത്താണ് അജയന്‍ ചാലിശ്ശേരി ഗുണാ കേവിന്റെ സെറ്റ് ഒരുക്കിയത്. കുഴിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കാന്‍ 50 അടി താഴ്ചയുള്ള മൂന്ന് കുഴികള്‍ തയ്യാറാക്കിയിരുന്നുഓരോന്നിലും ക്യാമറ വച്ചായിരുന്നു ഷൂട്ട് ചെയ്തത്. കുഴിയില്‍ സൗബിനും ശ്രീനാഥ് ഭാസിയും ഒന്നിച്ചുള്ള രംഗം ചിത്രീകരിച്ചത് 40 അടി താഴ്ചയിലായിരുന്നു.