‘ചുമ്മാ തൂക്കികൊടുക്കുന്ന സാധനമൊന്നുമല്ല ഈ സൂപ്പര്‍സ്റ്റാര്‍ പട്ടം’

മൂന്നുദിവസംകൊണ്ട് ബോക്‌സോഫീസില്‍നിന്ന് കോടികള്‍ വാരി ജയിലര്‍. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജയിലര്‍’ വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് സൃഷ്ടിച്ചത്. മൂന്ന് ദിവസം കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന്…

മൂന്നുദിവസംകൊണ്ട് ബോക്‌സോഫീസില്‍നിന്ന് കോടികള്‍ വാരി ജയിലര്‍. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജയിലര്‍’ വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് സൃഷ്ടിച്ചത്. മൂന്ന് ദിവസം കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന് 100 കോടിയിലധികം നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരു പടത്തിനു പോസിറ്റീവ് റിവ്യൂ വന്നപ്പൊ സകല മേഖലയിലും തൂക്കിയടി. എവിടെ ചെന്ന് നില്കും എന്ന് തമ്പുരാനറിയാമെന്നാണ് ഹമാല്‍ മുന്ന പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇയാളൊക്കെ എങ്ങനെ സൂപ്പര്‍സ്റ്റാര്‍ ആയി..?
അയ്യേ..!
എന്നൊക്കെ പുച്ഛിച്ചു നടന്നിരുന്ന 2k കുട്ടികള്‍ ഈ ഒരൊറ്റ സീന്‍ കണ്ടിട്ട് പറയുവാണ്
‘എന്റമ്മോ എന്തൊരു മനുഷ്യന്‍ ആണ് ഇയാള് എന്ന് ‘
ഈ പടത്തില്‍ തന്നെ പറയുന്ന പോലൊരു ഡയലോഗ് ആണ് അവരോട് പറയാനുള്ളത്.
‘നിങ്ങളൊന്നും അയാളെ കണ്ടേണ്ട സമയത്ത് കണ്ടിട്ടില്ല ‘
അതിന്റെ പ്രശ്‌നമാണ്.
ചുമ്മാ തൂക്കികൊടുക്കുന്ന സാധനമൊന്നുമല്ല ഈ സൂപ്പര്‍സ്റ്റാര്‍ പട്ടം.
ആയ കാലത്ത് സൗത്ത് ഇന്ത്യന്‍ സിനിമ മുഴുവനും ഒറ്റക്ക് ഭരിച്ചിരുന്ന മുതലാണ് അത്.
ഇവിടെ മാത്രമല്ല ജപ്പാന്‍ മലേഷ്യ സിങ്കപ്പൂര്‍ ശ്രീലങ്ക എന്നീ രാജ്യങ്ങളിലടക്കം രജനിയിസം അലയടിച്ച കാലമുണ്ടായിരുന്നു.
ഇപ്പോഴും നോക്ക്യേ.. ഒരു പടത്തിനു പോസിറ്റീവ് റിവ്യൂ വന്നപ്പൊ സകല മേഖലയിലും തൂക്കിയടി.
എവിടെ ചെന്ന് നില്കും എന്ന് തമ്പുരാനറിയാം.