അത് കേട്ടപ്പോൾ അദ്ദേഹം എന്നോട് ചൂടായി സംസാരിച്ചു

നിരവധി ആരാധകരുള്ള താരമാണ് ഉർവശി. വളരെ ചെറിയ പ്രായത്തിൽ തന്നെ താരം സിനിമയിൽ എത്തിയിരുന്നു. തന്റെ പതിനാലാം വയസ്സിലാണ് ഉർവശി സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തിനെ തേടിയെത്തിയത്. തന്റെ…

നിരവധി ആരാധകരുള്ള താരമാണ് ഉർവശി. വളരെ ചെറിയ പ്രായത്തിൽ തന്നെ താരം സിനിമയിൽ എത്തിയിരുന്നു. തന്റെ പതിനാലാം വയസ്സിലാണ് ഉർവശി സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തിനെ തേടിയെത്തിയത്. തന്റെ ഇമേജിനെ കുറിച്ചോർത്ത് പരിഭ്രമിക്കാതെ തനിക്ക് കിട്ടുന്ന ഏതു വേഷവും അഭിനയ പ്രാധാന്യമുണ്ടെങ്കിൽ ചെയ്യാൻ ഉർവശി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സിനിമയിൽ വന്നു വർഷങ്ങൾ പിന്നിടുന്ന ഈ അവസരത്തിൽ മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെയായി എഴുന്നൂറിൽ അധികം സിനിമകൾ ആണ് ഉർവശി ചെയ്തത്. അതെല്ലാം തന്നെ പ്രാധാന്യമുള്ള കഥാപാത്രങ്ങളും ആയിരുന്നു.

മുന്താണി മുടിച്ച് എന്ന ചിത്രത്തിൽ കൂടിയാണ് താരം തമിഴ് സിനിമയിലേക്ക് തന്റെ അരങ്ങേറ്റം നടത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങൾ ആണ് താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് താരം. ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത് തന്റെ ചേച്ചി കലാരഞ്ജിനിക്ക് ആയിരുന്നു. ഓഡിഷന് വേണ്ടി ചേച്ചി പോകാൻ നിന്നപ്പോൾ ലാണ് താൻ സ്കൂളിൽ നിന്ന് വരുന്നത്. ആ സമയത്ത് ഞാൻ ഭാഗ്യരാജ് സാറിന്റെ വലിയ ഒരു ആരാധിക ആയിരുന്നു. ചേച്ചി ഭാഗ്യരാജ് സാറിനെ കാണാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഞാനും  ചേച്ചിക്കും അമ്മയ്ക്കും ഒപ്പം സാറിനെ കാണാൻ വേണ്ടി സ്റ്റുഡിയോയിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ചേച്ചിക്ക് അവർ ഡയലോഗ് കൊടുത്തു.

ഞാൻ പെട്ടന്ന് അത് തട്ടിപ്പറിച്ച് വായിച്ച് നോക്കി. അപ്പോൾ ഭാഗ്യരാജ് സാർ എന്നെ വഴക്ക് പറഞ്ഞപ്പോൾ ഞാൻ അത് തിരിച്ച് കൊടുത്തു. എന്നാൽ വീട്ടിൽ വന്നപ്പോൾ അവർ വിളിച്ചു പറഞ്ഞു എന്നെ ആണ് നായികയായി തിരഞ്ഞെടുത്തത് എന്ന്. അത് കഴിഞ്ഞു ഞാൻ ലൊകേഷനിൽ അഭിനയിക്കാൻ വന്നു. ആ സമയത്ത് ഞങ്ങൾ സിനിമാട്ടോഗ്രാഫർ ആയ അശോക് കുമാർ സാർ കൂർക്കം വലിക്കുന്നത് ഞങ്ങൾ റെക്കോർഡഡ് ചെയ്തു സാറിനെ കേൾപ്പിച്ചു. ഞാൻ ആയിരുന്നു അതിലെ ലീഡർ. അന്ന് സാർ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. എന്നോട് മിണ്ടരുത് എന്ന് വിജയലക്ഷ്മിയോട് പറഞ്ഞു. അങ്ങനെ വിജയലക്ഷ്മി രണ്ടു മൂന്ന് ദിവസം എന്നോട് മിണ്ടാതെ നടന്നു എന്നുമാണ് ഉർവശി പറയുന്നത്.