തെന്നിന്ത്യന്‍ നടി ഹന്‍സിക വിവാഹിതയാകുന്നു; വരന്‍ രാഷ്ട്രീയ നേതാവിന്റെ മകന്‍

തെന്നിന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായ ഹന്‍സിക മോട്വാനി വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. തെന്നിന്ത്യന്‍ രാഷ്ട്രീയ നേതാവിന്റെ മകനുമായി ഹന്‍സിക ഉടന്‍ വിവാഹിതയാവും. ബിസിനസ്സുകാരനാണ് ഹന്‍സികയുടെ ഭാവി വരന്‍. വിവാഹനിശ്ചയത്തിനുള്ള തീയതി നിശ്ചയിച്ചു. അതേസമയം ഹന്‍സിക…

തെന്നിന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായ ഹന്‍സിക മോട്വാനി വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. തെന്നിന്ത്യന്‍ രാഷ്ട്രീയ നേതാവിന്റെ മകനുമായി ഹന്‍സിക ഉടന്‍ വിവാഹിതയാവും. ബിസിനസ്സുകാരനാണ് ഹന്‍സികയുടെ ഭാവി വരന്‍. വിവാഹനിശ്ചയത്തിനുള്ള തീയതി നിശ്ചയിച്ചു. അതേസമയം ഹന്‍സിക മോട്വാനിയുടെ വിവാഹനിശ്ചയവും വിവാഹവും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

മുന്‍കാലങ്ങളില്‍ നടിയുടെ പ്രണയ ജീവിതം ഏറെ ശ്രദ്ധ നേടിയിരുന്നു. 2013 ല്‍, സിലംബരസന്‍ എന്ന സിമ്പുവും ഹന്‍സിക മോട്വാനിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കുറച്ച് വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം ഇവര്‍ പിരിഞ്ഞു.
2022 ല്‍ നടിയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. അതിനു ശേഷം നടി ഇത്തരം കിംവദന്തികളെല്ലാം തള്ളിക്കളഞ്ഞു.

Hansika and Simbu
Hansika and Simbu

ഷക്ക ലക ബം ബം, കോയി മില്‍ ഗയ എന്നീ സിനിമകളില്‍ ബാലതാരമായാണ് ഹന്‍സിക എത്തിയത്. പിന്നീട് സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ അഭിനയരംഗത്തേക്ക് വന്നത്. തന്റെ സിനിമാ ജീവിതത്തില്‍ 50 സിനിമകളില്‍ അഭിനയിച്ച അവര്‍ ഒട്ടുമിക്ക താര നായകന്മാരുമായും സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൂടുതല്‍ തമിഴ് ചിത്രങ്ങളാണ് ഹന്‍സിക ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍ ഹന്‍സിക പ്രവര്‍ത്തിച്ചിട്ടുണ്ട്.