സനൂപ്..സിനിമാനടനല്ല…വെളുത്തിട്ടുമല്ല…അയാളുടെ ജാതിയും അറിയില്ല!! വിനായകനെ പിന്തുണച്ചവര്‍ സനൂപിനെ കണ്ടില്ലെന്ന് നടിച്ചു- ഹരീഷ് പേരടി

കഴിഞ്ഞ ദിവസമാണ് നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനും പൊലീസിനെ അസഭ്യം പറഞ്ഞതിനെതിരെയും നടന്‍ വിനായകനെതിരെ കേസ് എടുക്കുകയും ചെയ്തു. പിന്നാലെ വിനായകനെ പൊലീസ് പരിഗണന നല്‍കാത്തതിനെ ചൊല്ലിയും വിനായകനെ…

കഴിഞ്ഞ ദിവസമാണ് നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനും പൊലീസിനെ അസഭ്യം പറഞ്ഞതിനെതിരെയും നടന്‍ വിനായകനെതിരെ കേസ് എടുക്കുകയും ചെയ്തു. പിന്നാലെ വിനായകനെ പൊലീസ് പരിഗണന നല്‍കാത്തതിനെ ചൊല്ലിയും വിനായകനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്.

അതിനിടെ നടന്‍ ഹരീഷ് പേരടിയും വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ്. അടുത്തിടെ കണ്ണൂര്‍ ചൊക്ലിയില്‍ സനൂപ് എന്ന യുവാവ് പൊലീസിനെ സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്തതും സനൂപിനെതിരെ പൊലീസ് നടപടിയെടുത്തതുമാണ് ഹരീഷ് പേരടി ഓര്‍മ്മിപ്പിക്കുന്നത്. വിനായകനെ പിന്തുണച്ച് എത്തുന്നവര്‍ എന്തുകൊണ്ട് അന്ന് സനൂപിനെ പിന്തുണച്ച് എത്തിയില്ല എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്.

‘പാനൂര്‍ ചൊക്ലിയിലെ സനൂപ്..സിനിമാനടനല്ല …വെളുത്തിട്ടുമല്ല…അയാളുടെ ജാതി ആര്‍ക്കുമറിയില്ല…ഈ oct 10 ന് അയാള്‍ പോലിസിനോട് ഒരു ചോദ്യം ചോദിച്ചു…സീറ്റ് ബെല്‍റ്റ് ഇടാതെ നിങ്ങള്‍ എങ്ങിനെയാണ് പോലീസ് വാഹനത്തില്‍ യാത്ര ചെയ്യുന്നത് എന്ന്..പോലീസ് കേസ്സുമെടുത്തു…പോലിസിന്റെ ID ചോദിച്ച സിനിമാനടനൊടൊപ്പം നില്‍ക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു…

അടുത്ത് ജന്‍മത്തിലെങ്കില്ലും ഒരു സിനിമാനടനാവണം എന്ന് കേരളത്തിലെ ചെറുപ്പക്കാര്‍ ആഗ്രഹിച്ചാല്‍ അത് സംസ്ഥാന പുരസ്‌കാരം കിട്ടാന്‍ വേണ്ടിയല്ല…മറിച്ച് മനുഷ്യാവകാശത്തിനുവേണ്ടിയാണെന്ന് കരുതിയാല്‍ മതി…പ്രശ്നം സര്‍ക്കാറും പോലീസ് നയവുമാണ്…എന്ന് നാടകക്കാരനായ സിനാമാനടന്‍..ഹരീഷ് പേരടി …ജാഗ്രതൈ.’ എന്നാണ് ഹരീഷ് പേരടി കുറിച്ചത്.