ഈ സംഘടനയെ അമ്മ എന്ന് വിളിക്കുന്നതില്‍ പേറ്റുനോവറിഞ്ഞ അമ്മമാര്‍ ക്ഷമിക്കണം..! – ഹരീഷ് പേരടി

മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ നിലനില്‍ക്കുന്ന തരംതിരിവിനെ കുറിച്ച് തന്റെ വാക്കുകള്‍ ശക്തമായി ഉയര്‍ത്തി രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ് പേരടി. പീഡന ആരോപണം നേരിട്ട നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കുറിച്ചും നടന്‍ ഷമ്മി തിലകനെ കുറിച്ചുമാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

രാജ്യം പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് അമ്മയില്‍ അംഗത്വം ഉണ്ടാകുമെന്നും എന്നാല്‍ അമ്മയുടെ മീറ്റിംഗ് ഒന്ന് വീഡിയോ എടുത്തതിന്റെ പേരില്‍ ഷമ്മി തിലകന്‍ നേരിട്ട വിമര്‍ശനങ്ങളും അച്ചടക്ക നടപടികളും കടുത്തതായിരുന്നു എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. യുവ നടിയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ വിജയ് ബാബു താല്‍കാലികമായി അമ്മയില്‍ നിന്ന് മാറി നില്‍ക്കുന്നതായി അറിയിച്ചിരുന്നു.

 

അത് തന്റെ നിരപരാധിത്വം തെളിയുന്നത് വരെ എന്നാണ് പറഞ്ഞത്. ഇത്ര വലിയൊരു ആരോപണം നേരിട്ടിട്ടും വിജയ്ബാബുവിനെ താരസംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയില്ല എന്ന വസ്തുത കുറച്ച് പേരെയെങ്കിലും ചൊടിപ്പിച്ചിരുന്നു. മാല പാര്‍വ്വതി, ശ്വേത എന്നിവര്‍ പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തിയിരുന്നു. അതേസമയം നടന്‍ ഷമ്മി തിലകന്‍ മീറ്റിംഗ് മൊബൈലില്‍ ചിത്രീകരിച്ചതിന് അച്ചടക്ക സമിതി എന്ന കോമഡി സമിതിയ്ക്ക് മുന്നില്‍ ഹാജരാകണം എന്ന് പറഞ്ഞു.

shammi-thilakan.1

അച്ഛടക്കമില്ലാതെ എങ്ങനെ അമ്മ മുന്നോട്ട് പോകും എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്. അതേസമയം, ഇത് രണ്ട് മക്കളെ തട്ടില്‍ നിര്‍ത്തുന്നത് അല്ലെന്നും തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തമാണെന്നും അദ്ദേഹം പറയുന്നു. ഈ സംഘടനയെ അമ്മ എന്ന് വിളിക്കുന്നതില്‍ പേറ്റുനോവറിഞ്ഞ വളര്‍ത്തു നോവറിഞ്ഞ അമ്മമാര്‍ ക്ഷമിക്കണം എന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.

Previous articleമോഹന്‍ലാല്‍ എന്ന നടന്‍ എന്നെപ്പോലുള്ള പ്രേക്ഷകരെ ചതിച്ചിട്ടുണ്ട്..! ആരാധകന്റെ കുറിപ്പ്..!
Next articleഅഞ്ഞൂറിലധികം വേഷങ്ങള്‍ വൃത്തിയായി ചെയ്ത ഒന്നാന്തരം നടന്‍..! സാദിഖ്