വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകള്‍ ക്ഷണിക്കുന്നു..!- ഹരീഷ് പേരടി

നടനും നാടക കലാകാരനുമായ ഹരീഷ് പേരടിയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സമകാലിക വിഷയങ്ങളെ കുറിച്ചും തന്റെ സിനിമാ ജീവിതത്തെ കുറിച്ചും താരം പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്. ഇത്തവണ അതില്‍ നിന്ന് എല്ലാം വ്യത്യസ്തമായൊരു കുറിപ്പുമായി വന്നിരിക്കുകയാണ് ഹരീഷ് പേരടി.

വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകള്‍ ക്ഷണിക്കുന്നു എന്ന് കാണിച്ച് സിനിമാ രംഗത്തെ തന്റെ യോഗ്യതകള്‍ നിരത്തിയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഹരീഷ് പേരടി..53 വയസ്സായ ഒരു മദ്ധ്യ വയസ്‌ക്കന്‍..മലയാളം,തെല്ലുങ്ക്,തമിഴ് ഭാഷകളിലായി നൂറിലേറെ പടങ്ങളില്‍ അഭിനയിച്ചു…എന്ന് പറഞ്ഞാണ് അദ്ദേഹം ഈ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.

തന്റെ രണ്ട് മേക്കോവര്‍ ഫോട്ടോകളും താരം ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. നല്ല മേക്കപ്പ്മാന്‍മാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാന്‍ സാധിച്ചിട്ടുണ്ട്…ഇനി അടൂര്‍ ഗോപാലകൃഷ്ണന്‍, ഹരിഹരന്‍,ജോഷി..തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകള്‍ ക്ഷണിക്കുന്നു..എന്ന് പറഞ്ഞുകൊണ്ട് അതും നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നും അദ്ദേഹം പറയുന്നത്..

ഇത് അഹങ്കാരമല്ല…ആഗ്രഹമാണ്..എന്നും സ്വകാര്യമായി നിങ്ങളെ വിളിക്കുന്നതിനേക്കാള്‍ നല്ലത് ഇതല്ലെ..എന്നും താരം ചോദിക്കുന്നു.. ഇത്തരം തുറന്ന് പറച്ചിലുകള്‍ ആണ് എനിക്കിഷ്ടം…എന്ന്…അഭിനയിച്ച് പുതി തീരാത്ത ഒരു അഭിനയ മോഹി…ഹരീഷ് പേരടി.. എന്ന് പറഞ്ഞുകൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.

നാടക കലയിലൂടെ സിനിമാ രംഗത്തേക്ക് ചുവടുവെച്ച ഹരീഷ് പേരടി.. മലയാള സിനിമയ്ക്ക് പുറമെ ഇതര ഭാഷാചിത്രങ്ങളിലും മികവ് തെളിയിച്ച വ്യക്തിയാണ്. ഓളവും തീരവും എന്ന സിനിമയാണ് അടുത്തായി അദ്ദേഹം മലയാളത്തില്‍ പൂര്‍ത്തിയാക്കിയ പ്രിയദര്‍ശന്‍ സിനിമ.

Previous articleസുസ്മിത സെന്‍ സഹോദരനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തു, വിഷയത്തില്‍ പ്രതികരിച്ച് രാജീവ് സെന്‍
Next articleഎ.ആര്‍ റഹ്‌മാന് കൊടുക്കുന്ന ശമ്പളത്തിന് മലയാളത്തില്‍ ഒരു സിനിമ ചെയ്യാം!- ഫഹദ് ഫാസില്‍