കേരളത്തിലെ പഞ്ചായത്തുകള്‍ക്കു വേണ്ടി ഒരു ലോട്ടറി സര്‍ക്കാറിന് നടത്താന്‍ പറ്റുമോ…? ഹരീഷ് പേരടി

ഇത്തവണത്തെ ഓണം ബംബര്‍ ലോട്ടറിയുടെ സമ്മാന തുക 25 കോടി ആയി ഉയര്‍ത്തിയതോടെ ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. 25 കോടിയുടെ ഓണം ബംബര്‍ ലോട്ടറിയുടെ വാര്‍ത്ത കേട്ടപ്പോള്‍…

ഇത്തവണത്തെ ഓണം ബംബര്‍ ലോട്ടറിയുടെ സമ്മാന തുക 25 കോടി ആയി ഉയര്‍ത്തിയതോടെ ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. 25 കോടിയുടെ ഓണം ബംബര്‍ ലോട്ടറിയുടെ വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയതാണ്…എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചത്. കേരളത്തിലെ പഞ്ചായത്തുകള്‍ക്കു വേണ്ടി ഒരു ലോട്ടറി സര്‍ക്കാറിന് നടത്താന്‍ പറ്റുമോ… എന്നാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ ചോദിക്കുന്നത്.

ലോട്ടറി ജേതാവിന്റെ പഞ്ചായത്തില്‍ സര്‍ക്കാറിലേക്ക് പോകുന്ന 35 % ശതമാനം നികുതിയും ആ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ആ പഞ്ചായത്തിലെ ഭരണ സമതിക്കുവേണ്ടി കൈമാറുന്ന ഒരു ലോട്ടറി..എന്നാണ് താരം ചോദിക്കുന്നത്. പഞ്ചായത്തിലെ പട്ടിണി പാവങ്ങള്‍ക്ക് വേണ്ടി അവര്‍ക്കുള്ള ദൈനംദിന ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായുള്ള ലോട്ടറി എന്നാണ് അദ്ദേഹം പറയുന്നത്.

നിലവില്‍ ഇതിനൊക്കെ ഫണ്ട് കൈമാറുന്നുണ്ട് എന്ന സ്ഥിരം പല്ലവി ഞങ്ങള്‍ കേട്ട് മടുത്തതാണ്…എന്നും അദ്ദേഹം പറയുന്നു. അതേസമയം, വോട്ട് ചെയ്യുന്നതും ഒരു സാധാരണക്കാരനെ അപേക്ഷിച്ച് ലോട്ടറി എടുക്കലാണ് എന്നും അദ്ദേഹം പറയുന്നു. ഞങ്ങളുടെ പഞ്ചായത്ത് റോഡുകളിലെ കുണ്ടും കുഴിയും അടച്ചാല്‍ തന്നെ മനുഷ്യന് പകുതി സമാധാനം കിട്ടും…

പഞ്ചായത്തുകള്‍ക്ക് കൈമാറുന്ന 35% ശതമാനം നികുതിക്കും സ്വപ്നം കണ്ടുകൊണ്ട്..വെറുതെ നികുതിയടക്കുന്ന ഒരു നികുതിദായകനായ കേരളവാസി.. എന്ന കുറിച്ചാണ് അദ്ദേഹം ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.