100 കോടി ക്ലബ്ബിലേക്ക് കുതിച്ചെത്തി ഭീഷ്മപര്‍വ്വം..!! ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടിയുണ്ട്..!

മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടില്‍ മലയാള സിനിമയില്‍ മറ്റൊരു ചരിത്രം കൂടി പിറന്നിരിക്കുകയാണ്. എഴുപതിന്റെ നിറവിലും മമ്മൂക്ക തകര്‍ത്തഭിനയിച്ച, അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ഭീഷ്മപര്‍വ്വം 100 കോടിക്ലബ്ബില്‍ എത്തിയ വിവരമാണ് പുറത്ത് വരുന്നത്. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ചിത്രം തീയറ്ററുകളില്‍ റിലീസായത്.

കൊറോണ പ്രതിസന്ധിയ്ക്ക് ശേഷം ഫുള്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ എത്തിയ ചിത്രം, കൊറോണയ്്ക്ക് ശേഷം പുറത്തിറങ്ങിയ സിനിമകളില്‍ ആദ്യം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ സിനിമ എന്ന അവകാശം കൂടി സ്വന്തമാക്കുകയാണ്. കേരളത്തിന് പുറത്തേക്കും വലിയ തോതില്‍ തരംഗം സൃഷ്ടിച്ച മൈക്കിള്‍ അപ്പന്റേയും പിള്ളേരുടേയും ജൈത്രയാത്ര തുടരുകയാണ്.

അതേസമയം, ആരാധകര്‍ക്കുള്ള മറ്റൊരു സന്തോഷ വാര്‍ത്തകൂടിയുണ്ട്, എന്തെന്നാല്‍ ഏപ്രില്‍ ഒന്നിന് ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഒ.ടി.ടിയിലും റിലീസ് ചെയ്യും എന്നതാണ്. ഇത് സിനിമയുടെ വിജയാഘോഷം ഇരട്ടിയാക്കുമെന്നാണ് ആരാധകരും പറയുന്നത്. മമ്മൂട്ടിയ്ക്ക് പുറമെ, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന,

 

ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. ഓരോ കഥാപാത്രങ്ങള്‍ക്കും അവരുടേതായ സ്‌പേസ് കൊടു്തതാണ് അമല്‍ നീരദ് ഈ സിനിമ ചെയ്തിരിക്കുന്നത്.

 

.

 

Previous articleബിഗ് ബി രണ്ടാം ഭാഗം എടുക്കുമ്പോള്‍ അമല്‍ നീരദ് നേരിടാന്‍ പോകുന്നത് വലിയൊരു ടാസ്‌ക്..!!
Next articleഇത് അഹങ്കാരമല്ല..!! ആത്മവിശ്വാസമാണ്..!! സന്തോഷവാര്‍ത്ത അറിയിച്ച് ഹരീഷ് പേരടി..!!