തറവാടിന്റെ അട്ടിപേറവകാശം നായര്‍ക്ക് മാത്രം അല്ല!!! പുല്‍കുടിലില്‍ ജനിച്ചവര്‍ക്കും ഓലപ്പുരയില്‍ ജനിച്ചാലും തറവാടുണ്ട്-ഹരീഷ് പേരടി

എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ വിവാദ ജാതി പരാമര്‍ശത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. നായന്മാരാണ് കേരളത്തിലെ ഡൊമിനന്റ് കാസ്റ്റ് എന്നായിരുന്നു ശ്രീജിത്തിന്റെ വിവാദ പരാമര്‍ശം. സിവില്‍ സര്‍വീസ് പരിശീലനവേദിയിലായിരുന്നു മുതിര്‍ന്ന ഉദ്യാഗസ്ഥന്റെ പ്രസംഗം. യുപിഎസ്‌സി കേരളയുടെ…

എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ വിവാദ ജാതി പരാമര്‍ശത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. നായന്മാരാണ് കേരളത്തിലെ ഡൊമിനന്റ് കാസ്റ്റ് എന്നായിരുന്നു ശ്രീജിത്തിന്റെ വിവാദ പരാമര്‍ശം. സിവില്‍ സര്‍വീസ് പരിശീലനവേദിയിലായിരുന്നു മുതിര്‍ന്ന ഉദ്യാഗസ്ഥന്റെ പ്രസംഗം.

യുപിഎസ്‌സി കേരളയുടെ യൂട്യൂബ് പേജിലാണ് എ.ഡി.ജി.പിയുടെ ഈ വിഡിയോ വന്നത്. പരിശീലന ക്ലാസില്‍ ഉണ്ടായിരുന്ന ഫിദ എന്ന മുസ്‌ലിം പെണ്‍കുട്ടിയോട് തറവാട്ടില്‍ ആരൊക്കെയുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു. ആ കുട്ടി എല്ലാവരുമുണ്ടെന്ന് മറുപടിയും പറയുന്നു. എന്നാല്‍ ഫിദക്ക് എന്നാടോ തറവാട് വന്നത് എന്നായിരുന്നു ശ്രീജിത് സദസിനോട് ചോദിച്ചത്.

ഇതിനുള്ള മറുപടിയായി ഹരീഷിന്റെ കുറിപ്പിങ്ങനെയാണ്, തറവാട്=തള്ള വീട്..തള്ളയുടെ രക്തത്തിന്റെ വാടയുള്ള വീട് …അല്ലാതെ എട്ടുകെട്ടും നാലുകെട്ടും കുളവും കിണ്ടിയും കൊളാമ്പിയും മാടമ്പിത്തരവും വിശാലമായ പറമ്പുമല്ല.. അതുകൊണ്ട് തന്നെ നിങ്ങള്‍ പുല്‍ കുടിലില്‍ ജനിച്ചാലും ഓലപുരയില്‍ ജനിച്ചാലും എല്ലാവര്‍ക്കും തറവാടുണ്ട്…

അല്ലാതെ തറവാടിന്റെ അട്ടിപേറവകാശം നായര്‍ക്ക് മാത്രം പതിച്ചുകൊടുക്കുന്നത് കൃത്യമായ ജാതിയതയാണ്…(തറവാടി മലയാള സിനിമകള്‍ക്ക് ഇതിലൊരു വലിയ പങ്കുണ്ട്)പുതിയ കാലത്ത് എല്ലാവരുടെയും തറവാടുകള്‍ ആശുപത്രികളാണ് എന്നത് മറ്റൊരു സത്യം …???????????? എന്നു പറഞ്ഞാണ് ഹരീഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്. സാമൂഹിത വിഷയങ്ങളിലെല്ലാം സ്വന്തം നിലപാടുകള്‍ മുഖം നോക്കാതെ തുറന്നു പറയുന്ന താരമാണ് ഹരീഷ്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള താരത്തിന്റെ പ്രതികരണങ്ങളെല്ലാം വൈറലാകാറുണ്ട്.