അതൊക്കെ പഠിപ്പിച്ചത് പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ച് വിജയിക്കാനല്ല, ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ് വൈറല്‍

കഴിഞ്ഞ ദിവസം മുക്തമകളെ കുറിച്ച് നടത്തിയ ഒരു പരാമര്‍ശം വിവാദമായിരുന്നു. മകളെ പാത്രം കഴുകാനും ക്ലീന്‍ ചെയ്യാനുമൊക്കെ പഠിപ്പിച്ചിച്ചുണ്ട്. നാളെ വേറൊരു വീട്ടില്‍ ചെന്ന കയറാനുള്ളതാ, ആര്‍ട്ടിസ്റ്റൊക്കെ കല്യാണം കഴിയുന്നത് വരെ പിന്നെ വീട്ടമ്മ…

കഴിഞ്ഞ ദിവസം മുക്തമകളെ കുറിച്ച് നടത്തിയ ഒരു പരാമര്‍ശം വിവാദമായിരുന്നു. മകളെ പാത്രം കഴുകാനും ക്ലീന്‍ ചെയ്യാനുമൊക്കെ പഠിപ്പിച്ചിച്ചുണ്ട്. നാളെ വേറൊരു വീട്ടില്‍ ചെന്ന കയറാനുള്ളതാ, ആര്‍ട്ടിസ്റ്റൊക്കെ കല്യാണം കഴിയുന്നത് വരെ പിന്നെ വീട്ടമ്മ തന്നെ. ഇങ്ങനെയായിരുന്നു മുക്തയുടെ പരാമര്‍ശം. പക്ഷെ, ഇതിനുള്ള മറുപടിയുമായി മുക്ത രംഗത്തെത്തുകയും ചെയ്തതോടെ വിവാദം ഒന്ന് കെട്ടടങ്ങിയിരുന്നു. ഇപ്പോഴിതാ മകളുടെ ചിത്രം പങ്ക് വച്ചുകൊണ്ട് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഹരീഷിന്റെ കുറിപ്പ്

തെന്റെ മകള്‍ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങള്‍. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും ) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്… പക്ഷെ വര്‍മ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട് – ഇതൊന്നും പറഞ്ഞു കൊടുത്തത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല – അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വയം പര്യാപ്തരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട gender റോള്‍സ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രേം maturity എങ്കിലും കാണിക്കണം അച്ഛന്‍ അമ്മമാര്‍.