എന്റെ കാലുകൾ കണ്ടിട്ട് നിങ്ങൾക്ക് കാമം പോകുന്നുണ്ടോ, ഉണ്ടെങ്കിൽ പറയൂ !! ഹരീഷ് പേരടി

കഴിഞ്ഞ കുറച്ച് ദിവങ്ങളായി നടി അനശ്വരക്ക് നേരെ സോഷ്യൽ മീഡിയിൽ നിറയെ വിമർശനങ്ങളും മോശം കമെന്റ്സുകളും ആണുയരുന്നത്, തന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് താരം പോസ്റ്റ് ചെയ്ത് ചിത്രങ്ങൾക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്,…

കഴിഞ്ഞ കുറച്ച് ദിവങ്ങളായി നടി അനശ്വരക്ക് നേരെ സോഷ്യൽ മീഡിയിൽ നിറയെ വിമർശനങ്ങളും മോശം കമെന്റ്സുകളും ആണുയരുന്നത്, തന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് താരം പോസ്റ്റ് ചെയ്ത് ചിത്രങ്ങൾക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്, ഇതിനു മറുപടി നൽകി താരം എത്തിയിരുന്നു, അതെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി വിമർശകർക്ക് മറുപടി നൽകിയത്. താരത്തെ പിന്തുണച്ച് മറ്റു നടിമാരും എത്തിയിരുന്നു. ഇപ്പോൾ അനശ്വരക്ക് പൂർണ പിന്തുണയുമായി നടൻ ഹരീഷ് പേരടി എത്തിയിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെ തന്നെ കാലുകള്‍ കാണുമ്ബോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞ് കാലുകള്‍ പുറത്തു കാട്ടുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
‘കാലുകള്‍ കാണുമ്ബോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കുന്നു. അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച്‌ ഞാനും ഐക്യപെടുന്നു. ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നന്‍മയുള്ള ലോകം ഏറ്റെടുക്കട്ടെ എന്നുമാണ് ഹരീഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നേരത്തെ അനശ്വരയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍, കനി കുസൃതി എന്നിവരും എത്തിയിരുന്നു.

അനശ്വര രാജന്‍ സമൂഹമാധ്യമത്തില്‍ ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി പങ്കുവച്ച ചിത്രമാണ് ‌വിവാദങ്ങള്‍ക്ക് കാരണമായി മാറിയത്. അനശ്വരയ്ക്കെതിരെ കമന്റുകള്‍ പതിനെട്ടു വയസു തികയാന്‍ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു നിറഞ്ഞത്. ഏറെ വിമര്‍ശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച്‌ കൊണ്ടായിരുന്നു അനശ്വര തിരികെ മറുപടി പറഞ്ഞത്. ‘ഞാന്‍ എന്തു ചെയ്യുന്നുവെന്നോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട. എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച്‌ ആശങ്കപ്പെടാന്‍ നോക്കൂ’ എന്നായിരുന്നു അനശ്വരയുടെ മറുപടി.