‘സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ’, ആരാധകനോട് ഭാമ

നിവേദ്യത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നായികയാണ് ഭാമ. കുറച്ചു ചിത്രങ്ങളിലെ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ എങ്കിലും അതെല്ലാം ആരാധകര്‍ എന്നും ഹൃദയത്തിലേറ്റുന്നതാണ്. സൈക്കിള്‍, കളേഴ്സ്, ഇവര്‍ വിവാഹിതരായാല്‍, സെവന്‍സ്, ഹസ്ബന്റ്സ് ഇന്‍ ഗോവ തുടങ്ങിയവയെല്ലാം ശ്രദ്ധേയമായ…

നിവേദ്യത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നായികയാണ് ഭാമ. കുറച്ചു ചിത്രങ്ങളിലെ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ എങ്കിലും അതെല്ലാം ആരാധകര്‍ എന്നും ഹൃദയത്തിലേറ്റുന്നതാണ്. സൈക്കിള്‍, കളേഴ്സ്, ഇവര്‍ വിവാഹിതരായാല്‍, സെവന്‍സ്, ഹസ്ബന്റ്സ് ഇന്‍ ഗോവ തുടങ്ങിയവയെല്ലാം ശ്രദ്ധേയമായ ചിത്രങ്ങളാണ്. തമിഴിലും തെലുങ്കിലുമെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിവാഹത്തിന് ശേഷം ഭാമ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മകള്‍ എത്തിയതും സര്‍പ്രൈസായിട്ടാണ് താരം പങ്കുവച്ചത്. മകളുടെ വിശേഷങ്ങള്‍ എല്ലാം പങ്കുവച്ച് താരം എത്താറുണ്ട്.

സോഷ്യലിടത്ത് വളരെ സജീവമൊന്നുമല്ല താരം. ഇതിനിടയില്‍ താരം ഭര്‍ത്താവിന്റെ ചിത്രങ്ങളെല്ലാം റിമൂവ് ചെയ്തത് പലതരം ഗോസിപ്പുകള്‍ക്കിടയാക്കിയിരുന്നു. ഇരുവരും പിരിഞ്ഞെന്നും വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. മകളുടെ പിറന്നാള്‍ ചിത്രങ്ങളില്‍ ഭര്‍ത്താവില്ലാത്തതായിരുന്നു പ്രചാരണങ്ങള്‍ക്ക് പിന്നില്‍.

അതേസമയം, കഴിഞ്ഞ ദിവസം ഒരു യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രം ഭാമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സണ്‍ലൈറ്റ് ആസ്വദിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. അതിന് താഴെ ആരാധകന്റെ കമന്റിന് താരം നല്‍കിയ മറുപടിയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

ചിത്രത്തിന് താഴെ, ‘സിംഗിള്‍ ലൈഫ് പൊളിച്ചു നടക്കുന്നു’ എന്നായിരുന്നു ആരാധകന്റെ കമന്റ്. അതിന് താരം മറുപടിയായി കുറിച്ചതിങ്ങനെ, ‘സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ. ഇപ്പോള്‍ അല്ല’ എന്നാണ് മറുപടി നല്‍കിയത്.