കാന്താരയിലെ ‘വരാഹ രൂപം’ പാട്ട് തൈക്കൂടം ബ്രിഡ്ജിന്റെ നവരസത്തിന്റെ 90 ശതമാനം കോപ്പിയാണെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കന്നഡ ചിത്രം കാന്താര ബോക്‌സോഫീസ് ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ മലയാളം പതിപ്പ് അടുത്തിടെയാണ് റിലീസ് ചെയ്തത്. ബോളിവുഡിനെയും അമ്പരപ്പിച്ച ചിത്രം കേരളക്കരയിലും ആവേശമായി മാറുകയാണ്. എന്നാലിതാ ചിത്രത്തിലെ…

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കന്നഡ ചിത്രം കാന്താര ബോക്‌സോഫീസ് ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ മലയാളം പതിപ്പ് അടുത്തിടെയാണ് റിലീസ് ചെയ്തത്. ബോളിവുഡിനെയും അമ്പരപ്പിച്ച ചിത്രം കേരളക്കരയിലും ആവേശമായി മാറുകയാണ്. എന്നാലിതാ ചിത്രത്തിലെ ‘വരാഹ രൂപം’ പാട്ട് തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ പറയുന്നു.

‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ arrangementന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണ്. ഒരേ രാഗം ആയ കൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ല. നല്ല ഉറപ്പുണ്ട്’, എന്നാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഹരീഷിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അതേസമയം ‘വരാഹ രൂപം’ പാട്ട് പുറത്തിറങ്ങിയപ്പോള്‍ തന്നെ നവരസത്തിന്റെ കോപ്പിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചിലര്‍ ഇതേപറ്റി സോഷ്യല്‍ മീഡിയ പേജുകളിലും കുറിച്ചിരുന്നു. കോപ്പിയടി ആരോപണം ഉയര്‍ന്നതിന് പിന്നാലെ വരാഹ രൂപത്തിന്റെ സംഗീത സംവിധായകന്‍ അജനീഷ് ലോകേഷ് മറുപടിയുമായി രംഗത്തെത്തിയിരുന്നു.

തങ്ങള്‍ ഒരു ട്യൂണും കോപ്പി അടിച്ചിട്ടില്ലെന്നും കമ്പോസിഷന്‍ പൂര്‍ണമായും വ്യത്യസ്തമാണെന്നും ആയിരുന്നു അജനീഷ് പറഞ്ഞത്. റോക്ക് മ്യൂസിക്കിന്റെ സ്‌റ്റൈലും ടെമ്പോയും മെലഡിയും ഈ പാട്ടിന് ഇന്‍സ്പിരേഷന്‍ ആയിട്ടുണ്ട്. ഞാന്‍ നവരസ പാട്ട് നേരത്തെ കേട്ടിട്ടുണ്ട്. അതെന്നെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയിട്ടുമുണ്ട്. പക്ഷേ കോപ്പിയടി ആണെന്ന് പറഞ്ഞാല്‍ സമ്മതിച്ച് തരാനാകില്ലെന്നും അജനീഷ് പറയുകയുണ്ടായി.