ഗായകന്‍ ഹരിശങ്കറിന്റെ ഭാര്യക്ക് നേരെ അതിക്രമം

പിന്നണി ഗായകന്‍ ഹരിശങ്കറിന്റെ ഭാര്യക്ക് നേരെ അതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. കായംകുളത്തെ ഓഡിറ്റോറിയത്തില്‍ ഒരു കല്യാണ വിരുന്നിനിടയിലാണ് സംഭവമുണ്ടായത്. ഗാനമേളയില്‍ ഗാനമാലപിക്കുന്നതിനിടയില്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. കായംകുളം സ്വദേശി ദേവനാരായണനാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിന്മേല്‍…

പിന്നണി ഗായകന്‍ ഹരിശങ്കറിന്റെ ഭാര്യക്ക് നേരെ അതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. കായംകുളത്തെ ഓഡിറ്റോറിയത്തില്‍ ഒരു കല്യാണ വിരുന്നിനിടയിലാണ് സംഭവമുണ്ടായത്. ഗാനമേളയില്‍ ഗാനമാലപിക്കുന്നതിനിടയില്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. കായംകുളം സ്വദേശി ദേവനാരായണനാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിന്മേല്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

KS-Harishankar

മലയാളത്തില്‍ യുവഗായകരില്‍ ഏറെ ശ്രദ്ധേയനാണ് ഹരിശങ്കര്‍. പാടിയ പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. എങ്ങനെ ഇത്തരത്തില്‍ ഹിറ്റ് ഗാനങ്ങളുണ്ടാക്കുന്നുവെന്നതിന് ഗായകന്‍ ഒരു അഭിമുഖത്തില്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. നമുക്ക് കിട്ടുന്ന പാട്ടുകള്‍ അനുസരിച്ചാണു നമ്മുടെ വളര്‍ച്ച എന്നു കരുതുന്ന ആളാണ് ഞാന്‍. എനിക്ക് കിട്ടിയതെല്ലാം തന്നെ നല്ല പാട്ടുകളായിരുന്നു.

Harisankar thanks Supriya Menon

കൂടാതെ നല്ല സംഗീത സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യവും ലഭിച്ചു. മാത്രമല്ല, ഒരു പട്ടു ഹിറ്റാവുന്നതിനു പ്രധാന കാരണം ജനങ്ങളുമാണ് . അവര്‍ എന്ത് ഇഷ്ടപ്പെടും, ഇഷ്ടപ്പെടില്ല എന്നൊന്നും നമുക്ക് മുന്‍കൂട്ടി വിലയിരുത്താന്‍ കഴിയില്ല. എന്നെ സംബന്ധിച്ചു ഒരു ഗാനം കിട്ടുമ്പോള്‍ അതിനെ എങ്ങനെ ഭംഗിയാക്കാം എന്നു മാത്രമേ ചിന്തിക്കാറുള്ളു. ഒരിക്കലും അത് ഹിറ്റാവണം എന്ന് കരുതി പാടാറില്ല. എത്രമണിക്കൂറുകള്‍ എടുത്തിട്ടായാലും കഴിയുന്ന വിധം നന്നാക്കാന്‍ ശ്രമിക്കും. പാട്ടുകള്‍ക്കെല്ലാം മികച്ച പ്രതികരണം ലഭിക്കുന്നതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്.