‘ഇത്രയ്ക്കും നീചമായ ഒരു സ്റ്റോറി ജനങ്ങള്‍ അധികം കാണാതെ ഇരിക്കട്ടെ..’

കുഞ്ചാക്കോ ബോബനും രജിഷ വിജയനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് പകലും പാതിരാവും. ചിത്രം തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 3നാണ് തിയറ്ററുകളിലേക്കെത്തിയത്. ഗോകുലം മൂവീസിന്റെ ബാനറില്‍…

കുഞ്ചാക്കോ ബോബനും രജിഷ വിജയനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് പകലും പാതിരാവും. ചിത്രം തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 3നാണ് തിയറ്ററുകളിലേക്കെത്തിയത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിച്ചത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇത്രയ്ക്കും നീചമായ ഒരു സ്റ്റോറി ജനങ്ങള്‍ അധികം കാണാതെ ഇരിക്കട്ടെയെന്നാണ് ഹസ്‌കര്‍ കോട്ടക്കല്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘ പകലും പാതിരാവും.,പിന്നെ ‘Slow Motion’ ഉം… ??
SPOLIER ALERT – ??
2 മണിക്കൂര്‍ പടത്തില്‍ 1 മണിക്കൂര്‍ Slow motion scenes! ??
Amal Neerad,ഷാജിkailas എല്ലാം എടുത്തു വെച്ചത് കണ്ടു copy അടിച്ചാല്‍.. അതു പോല്‍ varumaa?
പടം മൊത്തത്തില്‍ ക്ലീഷേ…
കഥ, സംഭാഷണം, situations, പോലീസ് കാര്‍..എല്ലാം ക്ലീഷേ… രജീഷ വിജയന്‍ ഒഴിച്ച്, എല്ലാം… ( അതും പിന്നെ, ആലോചിച്ചു നോക്കിയപ്പോള്‍ മ്മടെ മുകുന്ദന്‍ ഉണ്ണിയുടെ പെങ്ങള്‍ ആയിട്ട് വരും! ) ????????
അജയ് വാസുദേവ്’ ഡേയ്.. എന്നാ ഡാ.. സെഞ്ച് വെച്ച്‌റിക്കെ..? ??
ഇന്ത മാതിരി.. ഒക്കെ Pannalaamaa.?
മൈക്കിള്‍ അപ്പന്‍’ വരെ.. ഗസ്റ്റ് ആയിട്ട് വരുന്ന പടത്തില്‍, ഇത്രയും Thanks, നിരത്തിയപ്പോള്‍ ഒരു Main താരത്തിന്റെ പേരും, Fans- ഉം.. നിങ്ങള്‍ മനഃപൂര്‍വ്വം ഒഴിവാക്കി!
സാരമില്ല അത് നന്നായി ഉള്ളൂ..
ഇത്രയ്ക്കും നീചമായ ഒരു Story ജനങ്ങള്‍ അധികം കാണാതെ ഇരിക്കട്ടെ..! ( നിഷാദ് കോയ plss.. Don’t Repeat..

ഗുരു സോമസുന്ദരം, മനോജ് കെ യു, സീത, തമിഴ് എന്നിവര്‍ക്കൊപ്പം ഗോകുലം ഗോപാലനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘ഷൈലോക്കി’നു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും. വി. സി. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയാണ്.

ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സാം സി.എസ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്, ഗാനങ്ങള്‍ സ്റ്റീഫന്‍ ദേവസി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീ ഗോകുലം മൂവീസാണ് വിതരണം. സിനിമയുടെ കഥ ദയാല്‍ പത്മനാഭന്റേതാണ്. എഡിറ്റര്‍ റിയാസ് ബദറും കലാസംവിധാനം ജോസഫ് നെല്ലിക്കലുമാണ്. മേക്കപ്പ് ചെയ്യുന്നത് ജയന്‍. കൊളിന്‍സാണ് ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രകരിയും ചീഫ് അസോസിയേറ്റ് മനീഷ് ബാലകൃഷ്ണനുമാണ്. കോസ്റ്റ്യൂം വിഭാഗം ഐഷ സഫീര്‍ സേട്ടാണ്.സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴിയും. ശബരിയാണ് പി.ആര്‍.ഒ.