പ്രധാനാധ്യാപകനെ ലൈംഗീകമായി ഉപദ്രവിച്ചതിന് വിദ്യാര്‍ഥികള്‍ ഓടിച്ചിട്ട് മര്‍ദിച്ചു

Follow Us :

ലൈംഗികമായി ഉപദ്രവിച്ചതിന് പ്രധാനാധ്യാപകനെ ഓടിച്ചിട്ട് ചൂലുകൊണ്ട് മര്‍ദിച്ച് പെണ്‍കുട്ടികള്‍. അധ്യാപകനെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് ശനിയാഴ്ച സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടക പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണര്‍ ഡോ.ആര്‍.വിശാലാണ് ഇത് സംബന്ധിച്ച സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കി. പ്രതിക്കെതിരെ പോക്സോ ചുമത്തി പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര താലൂക്കിലെ കാറ്റേരി ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രതിയായ ഹയര്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനാണ് ഹോസ്റ്റലിന്റെ ചുമതല. എല്ലാ വൈകുന്നേരവും ഹോസ്റ്റല്‍ സന്ദര്‍ശിക്കുകയും പെണ്‍കുട്ടികളെ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്യും. കുറ്റാരോപിതനായ പ്രധാനാധ്യാപകന്‍ തങ്ങളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും മോശമായി സ്പര്‍ശിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അവര്‍ എന്തെങ്കിലും വെളിപ്പെടുത്തിയാല്‍, വിദ്യാര്‍ത്ഥികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റില്‍ മോശം സ്വഭാവമെന്ന് പരാമര്‍ശിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു.

വര്‍ഷങ്ങളായി അയാളെ സഹിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെട്ടു. ബുധനാഴ്ച വൈകുന്നേരമാണ് പ്രതി ഒരു പെണ്‍കുട്ടിയെ ഹോസ്റ്റലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി സഹായത്തിനായി നിലവിളിച്ചപ്പോള്‍ പെണ്‍കുട്ടികളെല്ലാം ചേര്‍ന്ന് ചൂലും വടിയും ഉപയോഗിച്ച് മര്‍ദിച്ചു. അവര്‍ ഹോസ്റ്റലിലുടനീളം അവനെ പിന്തുടരുകയും മര്‍ദ്ദിച്ച ശേഷം പോലീസില്‍ അറിയിക്കുകയും ചെയ്തു.

ഹോസ്റ്റലിനു സമീപം തടിച്ചുകൂടിയ നാട്ടുകാരും പ്രതികള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടിരുന്നു. കെആര്‍എസ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.