അരമണിക്കൂർ നടത്തം കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ

ദിവസവും അരമണിക്കൂർ നേരം നടത്തത്തിനായി മാറ്റിവെക്കുന്നത് നന്നായിരിക്കും. കാരണം നിരവധി ആരോഗ‍ൃഗുണങ്ങൾ ഈ അരമണിക്കൂർ നടത്തം കൊണ്ട് നമ്മളുടെ ശരീരത്തിന് ലഭിക്കും.

അസ്ഥികൾ ബലപ്പെടുത്തുന്നു

നടത്തം ഒരു ഭാരം താങ്ങുന്ന വ്യായാമമാണ്, ഇത് അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ്, ഒടിവുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. അസ്ഥികൾക്കു കിട്ടുന്ന ഒരു ചെറിയ വ്യായാമമായി നടത്തത്തിനെ കരുതാം. അസ്ഥികൾ ഉറപ്പുള്ളതും ശക്തവുമായി നിലനിർത്താൻ സഹായിക്കുന്നു.

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

മാനസികാവസ്ഥ സ്വാഭാവികമായി ഉയരുമ്പോൾ ദേഷ്യമോ സമ്മർദ്ദമോ ഒക്കെ അനുഭവപ്പെടാം. അരമണിക്കൂർ നടത്തം കൊണ്ട് അത്തരം വികാരങ്ങളെ ലഘൂകരിക്കാൻ കഴിയുന്നതാണ്. ഫീൽ-ഗുഡ്’ ഹോർമോണുകൾ എന്നു അറിയപ്പെടുന്ന എൻഡോർഫിനുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്താൻ ഈ അരമണിക്കൂർ നടത്തം സഹായിക്കുന്നു.

ശരിയായ ഉറക്കം ലഭിക്കുന്നു

ദിവസേനയുള്ള നടത്തം ഉറക്കം ക്രമീകരിക്കാൻ സഹായിക്കും, അതുവഴി നന്നായി ഉറങ്ങാനും ഉറക്കം എളുപ്പമാക്കാനും സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി കൂട്ടുന്നു

പതിവായി നടക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, ചിലതരം കാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറക്കാനും സഹായിക്കുന്നു,