
ഓട്സ് നല്ലതാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന്റെ ആരോഗ്യത്തിനും ഓട്സ് നല്ലതാണെന്ന് എത്ര പേർക്ക് അറിയാം. ഓട്സിലെ ആന്റി ഓക്സിഡന്റുകള്‍ മുഖത്തെ ചുളിവുകളെ തടയാനും കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനുമൊക്കെ സഹായിക്കും. ചർമ്മത്തെ സംരക്ഷിക്കാൻ ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ കുറിച്ച് അറിയാം.
ഓട്സ്- പപ്പായ
പഴുത്ത പപ്പായയുടെ പള്‍പ്പിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യണം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും പുരട്ടി 15 മിനിറ്റിന് കഴുകിക്കളയാം. മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
ഓട്സ്- കറ്റാർവാഴ ജെല്‍
ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ ഓട്സും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകിയെടുക്കാം.
ഓട്സ്- തൈര്
രണ്ട് ടേബിൾസ്പൂൺ ഓട്സ്, മൂന്ന് ടേബിൾസ്പൂൺ തൈര് എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.











