നിങ്ങൾ ഈ ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ അവ അർബുദത്തിന് കാരണമാകും, അവ ഒഴിവാക്കുക

അമിതമായ ഉപ്പിന്റെയും, മദ്യത്തിന്റെയും കൂടി ഉപയോഗം പതിവാക്കിയാല്‍ വയറിലെ അര്‍ബുദത്തിന്‌ നൂറുശതമാനം കാരണമാകുമെന്നുറപ്പ്

വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ വലിയ തോതില്‍ സ്വാധീനിക്കുന്നവയാണ് നമ്മൾ കഴിക്കുന്ന ഭക്ഷണവും. ചിലതരം ഭക്ഷണക്രമം നിരന്തരമായി നമ്മൾ പിന്തുടരുന്നത്‌ വയറിലും കുടലിലും നീര്‍ക്കെട്ടിനും അര്‍ബുദത്തിനും കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. മലിനമായ കുടിവെള്ളത്തിലും ,ഭക്ഷണത്തിലും അപകടകാരികളായ ബാക്ടീരിയകള്‍ അടങ്ങിയതാകാം. ഇവ വയറിന്റെ ആവരണത്തില്‍ ദീര്‍ഘകാല നീര്‍ക്കെട്ടും അണുബാധയും ഉണ്ടാക്കുകയും ഇത്‌ പിന്നീട്‌ അര്‍ബുദത്തിലേക്ക്‌ എത്തിക്കുകയും ചെയ്‌യും. അതുപോലെ ഉപ്പിട്ട മീന്‍, അച്ചാറുകള്‍, പുകച്ച മാംസവിഭവങ്ങള്‍ എന്നിവ നൈട്രൈറ്റുകളും എന്‍-നൈട്രോസോ സംയുക്തങ്ങളും പുറത്തേക്ക്‌ വിടും. ഇവയും അര്‍ബുദത്തിന് കാരണമാകാറുണ്ട്‌.

അതുപോലെ മറ്റൊരു കാരണം ,അമിതമായ ഉപ്പിന്റെയും, മദ്യത്തിന്റെയും കൂടി ഉപയോഗം പതിവാക്കിയാല്‍ വയറിലെ അര്‍ബുദത്തിന്‌ നൂറുശതമാനം കാരണമാകുമെന്നുറപ്പ്. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ചുവന്ന മാംസം, മധുരപാനീയങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന അര്‍ബുദത്തിലേക്ക്‌ നയിക്കാം. ഈ ഭക്ഷണവിഭവങ്ങള്‍ അമിതവണ്ണവുമായും ബന്ധപ്പെട്ടിരിക്കുന്നു.മധുരം ചേര്‍ന്ന സോഡകള്‍ ചെറുപ്പക്കാരിലെ വന്‍കുടല്‍ അര്‍ബുദവുമായി നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു. ബേക്കണ്‍, സോസേജ്‌, ഹോട്ട്‌ ഡോഗ്‌ പോലുള്ള സംസ്‌കരിച്ച ഭക്ഷണങ്ങളിലെ നൈട്രൈറ്റ്‌ പോലുള്ള പ്രിസര്‍വേറ്റീവുകളും കുടലിന്റെ ആവരണത്തില്‍ അര്‍ബുദമുണ്ടാക്കാം,

അതേസമയം വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിന്‌ നാരുകള്‍ കൂടുതല്‍ അടങ്ങിയ ഹോള്‍ ഗ്രെയ്‌നുകളും ഓറഞ്ച്‌, നാരങ്ങ, സിട്രസ്‌ പഴങ്ങളും പാലുത്‌പന്നങ്ങള്‍, പച്ചിലകള്‍ പോലുള്ള കാല്‍സ്യം സമ്പന്ന ഭക്ഷണങ്ങളും കാരറ്റ്‌, ക്യാപ്‌സിക്കം, തക്കാളി, ബീറ്റ്‌റൂട്ട്‌ പോലുള്ള വിവിധ നിറങ്ങളിലെ പച്ചക്കറികളും ഉപയോഗിക്കാന്‍ ശ്രമിക്കേണ്ടതാണ്. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുറമേ നട്‌സുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം വയറിലെയും കുടലിലെയും അര്‍ബുദത്തില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്നു ഡോക്ടറുമാർ നിർദേശിക്കുന്നു.