
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഉറക്കം അനിവാര്യമാണ്. എന്നാൽ പലവിധ കാരണങ്ങൾ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. ചില ഭക്ഷണങ്ങൾ ഉറക്കത്തിന് സഹായിക്കും. അത്തരത്തിൽ രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം
1. സെറാടോണിൻ, ഫോളേറ്റ്, വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയ കിവി ഉറക്കത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. രാത്രി രണ്ട് കിവി കഴിക്കുന്നത് നല്ലതാണ്.
2. ബദാം ഉറക്കം വരാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻറെ ഉത്പാദനം വർധിപ്പിക്കും.
3. വാഴപ്പഴവും അത്ര ചില്ലറക്കാരനല്ല. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വാഴപ്പഴം രാത്രി കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
4. ഓട്സ് കഴിക്കുന്നതും നല്ലതാണ്. മെലാറ്റോനിൻ അടങ്ങിയ ഓട്സ് കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
5. ചീര കഴിക്കുന്നതും ഉറക്കത്തെ സഹായിക്കും. മഗ്നീഷ്യം ധാരാളം അടങ്ങിയ ഇവ രാത്രിയിൽ കൂടുതൽ ഉറക്കം നൽകും.











