കുടൽ ക്യാൻസർ നേരത്ത് കണ്ടുപിടിക്കാം

കുടല്‍ ക്യാന്‍സറിന് ചില പ്രത്യേക കാര്യങ്ങളുണ്ട്. വന്‍കുടലിന്റെ ഏത് ഭാഗത്ത് വന്നാലും ഇത് കുടല്‍ ക്യാന്‍സര്‍ എന്നു പറയും. വര്‍ഷങ്ങള്‍ക്ക് മുന്നു തന്നെ ഇത് ക്യാന്‍സറാകും എന്ന് പറയാന്‍ കഴിയുന്ന ചില ക്യാന്‍സറുകളുണ്ട്, ഇതില്‍ കുടല്‍ ക്യാന്‍സര്‍, വായയിലെ ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയാണ്. ചെറിയ പോളിപ്പുകള്‍ കുടലില്‍ വരുന്നത് ക്യാന്‍സര്‍ വരാനുള്ള സാധ്യത കാണിയ്ക്കുന്നു. കൊളോനോസ്‌കോപി വഴിയാണ് ഇത് കണ്ടെത്താന്‍ സാധിയ്ക്കുക. കഴുത്തില്‍ വരുന്ന ചെറിയ ഉണ്ണികള്‍ പോലുള്ളവയെയാണ് പോളിപ്പുകള്‍ എന്നു പറയുന്നത്. ഇത്തരം പോളിപ്പുകള്‍ നേരത്തെ കണ്ടെത്തിയാല്‍ അവ നീക്കം ചെയ്യാന്‍ സാധിയ്ക്കു.

നാല്‍പത് കഴിഞ്ഞവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്, പുകവലി, മദ്യപാനം എന്നിവയെല്ലാം കുടല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. നോണ്‍വെജ് കഴിയ്ക്കുന്നവരിലും വെജ് കഴിയ്ക്കുന്നവരിലും കുടല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത ഒരുപോലെയാണ്.എന്നാല്‍ റെഡ്മീറ്റ് കഴിയ്ക്കുന്നവരില്‍ അല്‍പം സാധ്യത കൂടുതലാണ്. ഇത് പാകം ചെയ്യുന്ന രീതിയാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്.

റേഡിയോതെറാപ്പിയാണ് തുടക്കത്തിലെ ചികിത്സാവഴി. ചിലര്‍ക്ക് സര്‍ജറി ഇതിന് ശേഷം ചെയ്യാറുണ്ട്. എന്നാല്‍ ചിലരില്‍ റേഡിയോതെറാപ്പി മാത്രം ചെയ്താല്‍ മതിയാകും. ഇതിന്റെ വ്യാപനം ചെറുക്കുന്നതിനായി ചിലരില്‍ കീമോതെറാപ്പി ചെയ്യാറുണ്ട്. സര്‍ജറി, റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിങ്ങനെ കംമ്പെയ്ന്‍ഡ് ചികിത്സാരീതിയാണ് പിന്‍തുടരുന്നത്. ഇത് രോഗിയുടെ കണ്ടീഷന്‍ അനുസരിച്ചാണ് ഡോക്ടര്‍മാര്‍ തീരുമാനിയ്ക്കുക