
ശരീരത്തില്‍നിന്ന് മാലിന്യങ്ങളും അധികദ്രാവകങ്ങളും നീക്കം ചെയ്യുക എന്നതാണ് വൃക്കകളുടെ ധര്‍മം. ശരീരത്തിന്റെ ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ഇലക്ട്രോലൈറ്റിന്റ അളവ് ക്രമീകരിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കുകയുമൊക്കെ ചെയ്യുന്നതില്‍ വൃക്കകള്‍ക്ക് വലിയ പങ്കുണ്ട്.അതീവ സങ്കീര്‍ണ്ണമായ ശാരീരികധര്‍മം നിര്‍വഹിക്കുന്ന അവയവം എന്ന നിലയില്‍ വൃക്കകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇതിന് ശരീരത്തില്‍ ആവശ്യമായ വെള്ളം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. മൂത്രത്തിലൂടെയാണ് പ്രധാനമായും ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ നിര്‍ജലീകരണം സംഭവിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനഭാരം വര്‍ധിക്കും. എത്ര വെള്ളം കുടിക്കണം – വ്യക്തിയുടെ ശാരീരികമായ പ്രത്യേകതകൾ, രോഗാവസ്ഥകൾ, ശാരീരിക അധ്വാനം, കാലാവസ്ഥ തുടങ്ങി നിരവധി കാര്യങ്ങളെ ആശ്രയിച്ചാണ് ഒരു വ്യക്തി ദൈനംദിന ജീവിതത്തിൽ വെള്ളം കുടിക്കേണ്ടത്.
വൃക്കരോഗം- വൃക്കരോഗം പോലുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് ചിലപ്പോള്‍ വെള്ളം കുടിക്കുന്നത് പരിമിതപ്പെടുത്തേണ്ടതായി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഡോക്ടറാണ് നിശ്ചയിക്കുക.
ശരീരഭാരം – ശരീരഭാരം കൂടുതലുള്ളവര്‍ക്ക് കുടിക്കുന്ന വെള്ളത്തിന്റെ അളവിലും വര്‍ധന ആവശ്യമായി വരും.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ – അധ്വാനമുള്ള ജോലി ചെയ്യുന്നവര്‍, സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍, കഠിനമായ ശാരീരിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ക്ക് വിയര്‍പ്പിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. സ്വാഭാവികമായും ഇത്തരക്കാര്‍ കൂടുതല്‍ അളവില്‍ വെള്ളം കുടിക്കേണ്ടി വരും.
ശരീരത്തിൽ വെള്ളം ഇല്ല എന്നറിയുന്ന അവസ്ഥകൾ
1. അമിതമായ ദാഹം ശരീരത്തില്‍ ആവശ്യത്തിന് ജലമില്ല എന്നതിന്റെ ലക്ഷണ൦
2 .മൂത്രത്തിന്റെ നിറം: സാധാരണഗതിയില്‍ ആരോഗ്യമുള്ള മൂത്രത്തിന്റെ നിറം ഇളം മഞ്ഞയോ ഇളം വൈക്കോല്‍ നിറമോ ആയിരിക്കും. ഇതില്‍നിന്ന് വ്യത്യസ്തമായി മൂത്രം ഇരുണ്ട നിറത്തില്‍ കാണപ്പെടുകയാണെങ്കില്‍ അത് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണമായി കണക്കാക്കാം.
3 .വരണ്ട ചര്‍മവും വായയും : ജലാംശത്തിന്റെ കുറവ് ശരീരത്തിലുണ്ടെങ്കില്‍ വായ, ചര്‍മം തുടങ്ങിയ ശരീരഭാഗങ്ങള്‍ വരണ്ട് കാണപ്പെടാന്‍ സാധ്യതയുണ്ട്.
4 .തലകറക്കം, ദിശാബോധം നഷ്ടപ്പെടല്‍ : നര്‍ജലീകരണം അധികമാകുന്ന സന്ദര്‍ഭങ്ങളില്‍ തലകറക്കമുണ്ടാകുവാനോ ദിശാബോധം നഷ്ടപ്പെടുവാനോ കാരണമാകും.











