ബ്രെയിന്‍ ട്യൂമറിന്റെ ഈ ലക്ഷണങ്ങളെ നിങൾ അവ​ഗണിക്കരുത്​

ലോക ബ്രെയിൻ ട്യൂമർ ദിനം എല്ലാ വർഷവും ജൂൺ 8 നാണ് ആചരിക്കുന്നത്. ബ്രെയിൻ ട്യൂമറിനെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആചരിക്കുന്നത്.തലച്ചോറിനുള്ളിലെ അസാധാരണ കോശങ്ങളുടെ വളര്‍ച്ചയെയാണ് ബ്രെയിന്‍ ട്യൂമര്‍ എന്നുപറയുന്നത്. രണ്ട് പ്രധാന തരം ബ്രെയിന്‍ ട്യൂമറുകള്‍ ആണ് ഉള്ളത്- മാരകമായ (കാന്‍സര്‍) മുഴകള്‍, അപകടകരമല്ലാത്ത മുഴകള്‍. ബ്രെയിൻ ട്യൂമർ ജീവന് ഭീഷണിയാകുമെങ്കിലും ഇവ പലപ്പോഴും പൂർണ്ണമായും ചികിത്സിക്കാവുന്നതാണ്. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ആന്റി-സെഷർ മരുന്നുകൾ, സ്റ്റിറോയിഡ് ചികിത്സ എന്നിവ ചികിത്സകളിൽ ഉൾപ്പെടുന്നു.

പലപ്പോഴും ട്യൂമർ വളർച്ച ക്യാൻസർ ആകണമെന്നുമില്ല. തലച്ചോറിന്റെ ഏത് ഭാഗത്താണ് ട്യൂമർ പിടിപ്പെട്ടിരിക്കുന്നത്. കഠിനമായ തലവേദനയാണ് ട്യൂമറിന്റെ പ്രധാന ലക്ഷണം.

ലക്ഷണങ്ങൾ

ഓർമക്കുറവ്,കഠിനമായ തലവേദന, കാഴ്ചക്കുറവ്, ഫിറ്റ്സ്, വസ്തുക്കൾ രണ്ടായി കാണുക, കൈകാലുകളുടെ ശക്തിക്കുറവ്, തലകറക്കം, രാവിലെയുള്ള ഛര്‍ദ്ദി, നടക്കാൻ ബുദ്ധിമുട്ടു, ബലഹീനത, സംസാരത്തിലെ ബുദ്ധിമുട്ട്, ക്ഷീണം തുടങ്ങിയവയൊക്കെ സൂചനകളാകാം. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ  കൺസൾട്ട് ചെയ്യുക.