വളർത്ത് മൃഗത്തിന്റെ ശരീരം പെട്ടന്ന് ചൂടാകുന്നുണ്ടോ? അതിന്റെ കാരണത്തെ കുറിച്ച് പറയുന്നു

വേനൽക്കാലമായതോടെ നിങ്ങളുടെ ഓമന മൃഗങ്ങളിൽ നിർജ്ജിലീകരണവും ശരീരത്തിൽ അമിതമായ ചൂടും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കാലാവസ്ഥ നിയന്ത്രിക്കാൻ നമുക്ക് സാധിക്കില്ലെങ്കിലും വളർത്ത് മൃഗങ്ങളെ ചൂടിൽ നിന്നും സംരക്ഷിക്കാൻ നമുക്ക് സാധിക്കും. കാഠിന്യമായ ചൂടുകൊണ്ട് ഉണ്ടാകുന്ന നിർജ്ജിലീകരണവും ശരീരം ചൂടാവുന്നതും ഇല്ലാതാക്കാൻ വേണ്ട മുൻകരുതലുകൾ ഇതാണ്. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം.

നായകളിൽ ചൂട് കൂടുമ്പോഴുള്ള ലക്ഷണങ്ങൾ- കഠിനമായ ശ്വാസംമുട്ടൽ,ക്ഷീണം, അമിതമായ ഉമിനീർ,വേഗത്തിലുള്ള ഹൃദയമിടിപ്പ് ,ഛർദ്ദി.

പൂച്ചകളിൽ ചൂട് കൂടുമ്പോഴുള്ള ലക്ഷണങ്ങൾ- ശ്വാസംമുട്ടൽ, അസ്വസ്ഥത ,വിയർക്കുന്ന പാദങ്ങൾ,വിശപ്പില്ലായ്മ,അമിതമായ ഉമിനീർ, ഛർദ്ദി

മൃഗങ്ങളിൽ അമിതമായി ചൂടുണ്ടായാൽ എന്താണ് ചെയ്യേണ്ടത്?

1 .ഡോക്ടർ എത്തുന്നതുവരെ വളർത്ത് മൃഗങ്ങളെ കൂടുതൽ ചൂടേൽക്കാത്ത തണലോ തണുപ്പോ ഉള്ള സ്ഥലത്തേക്ക് കൊണ്ട് പോകണം.

2 . തണുത്ത വെള്ളം കുടിക്കാൻ കൊടുക്കാം. അതേസമയം ഐസിട്ട വെള്ളം കൊടുക്കാൻ പാടില്ല. ഓരോ 15 മിനിറ്റിലും അവയുടെ ശരീരത്തിന്റെ താപനില നിരീക്ഷിക്കണം.