യുവത്വമുള്ള ചർമ്മം നിലനിർത്താൻ നെല്ലിക്ക, ഉപയോഗ രീതി ഇവ

പതിവായി നെല്ലിക്ക കഴിക്കുന്നത് വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും ആരോഗ്യകരവും തിളക്കമുള്ളതുമായ തിളക്കത്തിനും സഹായിക്കുന്നു.

നെല്ലിക്ക ആരോ​ഗ്യത്തിന് മാത്രമല്ല ,ചർമ്മസംരക്ഷണത്തിനും മികച്ചതാണ്. വിറ്റാമിൻ സിയും ആൻ്റി ഓക്‌സിഡൻ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്, മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുന്നത് മുതൽ തിളങ്ങുന്ന ചർമ്മത്തിന് വരെ നെല്ലിക്ക സഹായിക്കുന്നു.യുവത്വമുള്ള ചർമ്മം നിലനിർത്താൻ നെല്ലിക്ക അത്യാവശ്യമാണ്. ഈ ആൻ്റിഓക്‌സിഡൻ്റുകൾ ചുളിവുകൾ, നേർത്ത വരകൾ, മങ്ങിയ നിറം എന്നിവ ഇല്ലാതാക്കുന്നു. പതിവായി നെല്ലിക്ക കഴിക്കുന്നത് വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും ആരോഗ്യകരവും തിളക്കമുള്ളതുമായ തിളക്കത്തിനും സഹായിക്കുന്നു.

ചർമ്മത്തെ സുന്ദരമാക്കാൻ പരീക്ഷിക്കാം നെല്ലിക്ക കൊണ്ടുള്ള ഫേസ് പാക്കുകൾ താഴെ

1 . 2 ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും 1 ടേബിൾ സ്പൂൺ തൈരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.

2 .  2 ടേബിൾസ്പൂൺ നെല്ലിക്ക പൊടിയും 1 ടേബിൾ സ്പൂൺ തേനും ആവശ്യത്തിന് ചെറുചൂടുള്ള വെള്ളവും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖവും കഴുത്തും കഴുകുക.

3 . 2 ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും 1 ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം