തലമുടി കൊഴിയുന്നുണ്ട്? വിഷമിക്കേണ്ട, പരിഹാരമുണ്ട്

പുതു തലമുറയുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് തലമുടി കൊഴിച്ചൽ. മുടിയുടെ ആരോഗ്യത്തിന് ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കുന്നത് ഏറെ നല്ലതാണ്. തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത്. അത്തരത്തിൽ തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. നെല്ലിക്ക

വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ നെല്ലിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും സഹായിക്കും. അതുപോലെ തന്നെ അകാലനരയെ അകറ്റാനും നെല്ലിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

2. മുട്ട

പ്രോട്ടീൻ, ബയോട്ടിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. മുട്ട പതിവായി കഴിക്കുന്നത് തലമുടി തഴച്ച് വളരാൻ സഹായിക്കും.

3. ചീര

ഇരുമ്പ്, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയതാണ് ചീര. അതിനാൽ ചീര കഴിക്കുന്നതും തലമുടി വളരാൻ ഗുണം ചെയ്യും.

4. മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിനാൽ മധുരക്കിഴങ്ങ് കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

5. ക്യാരറ്റ്

ബയോട്ടിനും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. അതിനാൽ ക്യാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

6. പയറുവർഗങ്ങൾ

പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയാൽ സമ്പന്നമാണ് പയറുവർഗങ്ങൾ. അതിനാൽ ഇവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

7. നട്സും വിത്തുകളും

ബദാം, വാൾനട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ നട്‌സിലും വിത്തുകളിലും ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നതും തലമുടി വളരാൻ സഹായിക്കും.